ADVERTISEMENT

 ഭാവിഭദ്രതയ്ക്കായി നിക്ഷേപം തുടങ്ങാൻ ഏറ്റവും നല്ല സമയം ഇതാണ്. ഇതിലും  നല്ല ഒരു സമയം  ഇനി നിങ്ങൾക്ക് കിട്ടിയെന്നു വരില്ല. നിക്ഷേപം തുടങ്ങാൻ ഏറ്റവും നല്ല സമയം കാത്തിരിക്കുന്നവർ ആണ് നമ്മിൽ പലരും.ബാധ്യതകളെല്ലാം തീർത്തിട്ട് നിക്ഷേപമാരംഭിക്കാം എന്നു കരുതി കാത്തിരിക്കുന്നത് മണ്ടത്തരമാണ്.  പ്രശസ്തമായ ഒരു ചൈനീസ് ചൊല്ലുണ്ട്. മരം നടാനുള്ള ഏറ്റവും നല്ല സമയം 20 വർഷം മുൻപായിരുന്നു. അതിനു ശേഷമുള്ള ഏറ്റവും നല്ല സമയം ഇപ്പോഴാണ് എന്ന്. അതായത് എത്രയും നേരത്തെ ആകുന്നുവോ അത്രയും നന്ന്.  കാത്തിരിക്കുന്നതിൽ അർഥമില്ല. സമയം ആണ് ഏറ്റവും വിലപ്പെട്ടത്. 

നിക്ഷേപത്തിന്റെ കാര്യത്തിലാണ്  ഈ ചൊല്ല് ഏറ്റവും പ്രസക്തമാണ്.  കാരണം നിങ്ങളുടെ നിക്ഷേപ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കു  വഹിക്കുന്നത് കാലയളവാണ്, പ്രത്യേകിച്ച് കൂട്ടുപലിശ  കിട്ടുന്ന പദ്ധതികളിൽ. അതായത് നിങ്ങൾ നിക്ഷേപിച്ച തുകയ്ക്ക് ലഭിക്കുന്ന വരുമാനം അതേപടി നിലനിർത്തുമ്പോൾ അവ മുടക്കിയ യഥാർത്ഥ നിക്ഷേപത്തോടൊപ്പം വളർന്നുകൊണ്ടുമിരിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com