ഒന്നിലധികം ഇ.പി.എഫ് അക്കൗണ്ടുകള്‍ ലയിപ്പിക്കാം, എളുപ്പത്തില്‍

education-1
SHARE

വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടാകും എന്നതിനാല്‍ മിക്കവര്‍ക്കും ഒന്നിലധികം ഇ.പി.എഫ് അക്കൗണ്ടുകളും ഉണ്ടാകാം. ഓരോ അക്കൗണ്ടിലെയും നിക്ഷേപം സുരക്ഷിതമാണെങ്കിലും ഇടപാടുകള്‍ ലളിതമാക്കാന്‍ ഒറ്റ പി.എഫ് അക്കൗണ്ട് ഉണ്ടായിരിക്കുന്നതാണ് ഉത്തമം. ഒന്നിലധികം പി.എഫ് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനിലൂടെ അക്കൗണ്ടുകള്‍ എളുപ്പത്തില്‍ ഒന്നാക്കാനാകും. 

ഇതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ എംപ്ലോയീസ് പോര്‍ട്ടല്‍ (https://www.epfindia.gov.in/site_en/For_Employees.php) സന്ദര്‍ശിക്കുക. ഇതില്‍  SERVICES എന്ന വിഭാഗത്തില്‍ One Employee- One Epf account എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. 

1.നിങ്ങളുടെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍), പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് യൂണിഫൈഡ് പോര്‍ട്ടലില്‍ പ്രവേശിക്കുക.  

2.ലോഗിന്‍ ചെയ്തതിന് ശേഷം ഓണ്‍ലൈന്‍ സര്‍വീസസ് വിഭാഗത്തിലെ ONE MEMBER-ONE EPF ACCOUNT (TRANSFER REQUEST)  എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

3.വ്യക്തിവിവരങ്ങള്‍ക്കൊപ്പം പുതിയതായി ജോലിയില്‍ പ്രവേശിച്ച സ്ഥാപനത്തിന്റെ വിവരങ്ങളും നല്‍കുക.

4. 'Get  details'  എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മുമ്പ് ജോലി ചെയ്ത സ്ഥാപനത്തിന്റെ വിവരങ്ങള്‍ ലഭിക്കും.

5. ക്ലെയിം ഫോം അറ്റസ്റ്റ് ചെയ്യുന്നതിനായി മുന്‍ തൊഴില്‍ ദാതാവിന്റെയോ, ഇപ്പോഴത്തെ തൊഴില്‍ ദാതാവിന്റെയോ വിവരം നല്‍കാം. ഇതിനായി Previous Employer അല്ലെങ്കില്‍ Present Employer എന്നതില്‍ ക്ലിക്ക് ചെയ്ത് മെമ്പര്‍ ഐ.ഡി, യു.എ.എന്‍ എന്നിവ നല്‍കുക.

6. അടുത്തതായി Get Otp എന്ന ഓപ്ഷ്ന്‍ ക്ലിക്ക് ചെയ്യുക. യുഎഎന്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് വന്ന ഒറ്റത്തവണ പാസ് വേര്‍ഡ് അഥവാ ഒ.റ്റി.പി നല്‍കി ക്ലെയിം സമര്‍പ്പിക്കുക. 

സേവനങ്ങള്‍ക്കായി കെ.വൈ.സി രേഖകള്‍ വേണ്ടി വരും. ആക്റ്റിവേറ്റായ യു.എ.എന്‍ ഉണ്ടായിരിക്കണം എന്നതും പ്രധാനമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA