ADVERTISEMENT

ഏഴു വർഷം കൊണ്ട് എടുത്തതിന്റെ ഒന്നരയിരട്ടിയിലധികം തിരിച്ചടച്ചു. ഇനിയും ഏതാണ്ട് അത്രത്തോളം തിരിച്ചടയക്കണമെന്നാണ് ബാങ്ക് പറയുന്നത്. അമ്മയുടേയും മകളുടേയും ദാരുണമായ ആത്മഹത്യയിലൂടെ ചർച്ചാ വിഷയമായിരിക്കുന്ന ബാങ്ക് ഭവനവായ്പയിലെ തിരിച്ചടവിന്റെ ഏകദേശ കണക്കാണിത്.

ഭവനവായ്പ  എടുക്കുന്ന സമയത്ത് മൊത്തം എത്ര തിരിച്ചടയക്കേണ്ടി വരുമെന്ന് നിങ്ങൾ കണക്കാക്കി നോക്കിയിട്ടുണ്ടോ? 

എങ്കിൽ അറിയുക,നിലവിലെ 8.75 ശതമാനം നിരക്കിൽ ഒരു ലക്ഷം രൂപ 15 വർഷക്കാലയളവിൽ എടുത്താൽ നിങ്ങൾ തിരിച്ചടയ്ക്കേണ്ടത് 1.79 ലക്ഷത്തോളമാണ്. 20 വർഷത്തേക്ക് ഇത് 2.1 ലക്ഷവും 25 വർഷത്തേക്ക് 2.4 ലക്ഷവും 30 വർഷത്തേക്ക് 2.8 ലക്ഷവുമായി ഉയരും.

നിലവിൽ ഭവനവായ്പ നിരക്ക് താരതമ്യേന കുറവാണ്. പലിശ നിരക്ക് അൽപം കൂടിയാൽ തന്നെ തിരിച്ചടയക്കേണ്ട തുക മൂന്നിരട്ടിയിൽ  അധികമാകും. നിങ്ങളുടെ വായ്പാ കാലയളവിൽ നിരക്ക് ഒന്നോ രണ്ടോ ശതമാനം വരെ ഉയരാനുള്ള സാധ്യത തള്ളിക്കളയരുത്. അങ്ങനെ സംഭവിച്ചാൽ തിരിച്ചടവ് തുക മൂന്നോ നാലോ ഇരട്ടിയായി കുത്തനെ ഉയരുമെന്നുകൂടി അറിയണം. 

അതു ഇഎംഐ കൃത്യമായി തിരിച്ചടച്ചാലുള്ള കണക്കാണ്. ഒരുതവണ തിരിച്ചടവ് മുടങ്ങിയാൽ തന്നെ പിഴയും പലിശയും അടക്കം മാസഗഡു കാര്യമായി കൂടും. തുടർച്ചയായി മുടക്കം വരുത്തിയാൽ പലിശയും അതിനു മേൽ കൂട്ടുപലിശയും അടക്കം ബാധ്യത അനുദിനം കുതിച്ചുയരും.

അതാണ് നെയ്യാറ്റിൻകരയിലെ ലേഖയുടെ കുടുംബത്തിനു സംഭവിച്ചത്. 2003ൽ അഞ്ചു ലക്ഷം  രൂപയാണ് ഭവനവായ്പയായി എടുത്തത്. എട്ടു ലക്ഷത്തോളം തിരിച്ചടച്ചു. എന്നാൽ 2010ൽ തിരിച്ചടവ് മുടങ്ങി. ഇപ്പോൾ 6.8 ലക്ഷം കുടിശ്ശികയുണ്ട്.

നിങ്ങൾ എത്ര തിരിച്ചടയക്കണം?  

10  ലക്ഷം രൂപ ഇപ്പോഴത്തെ നിരക്കായ 8.75 ശതമാനത്തിനെടുത്താൽ വിവിധ കാലയളവിൽ മൊത്തം തിരിച്ചടക്കേണ്ട തുക എത്രയെന്നു പട്ടികയിൽ  കാണുക.

Home-Loan-Table

  

                              

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com