മിനി രത്‌ന കമ്പനിയായ റെയില്‍ടെല്‍ കോര്‍പറേഷന്റെ പ്രഥമ ഓഹരി വില്‍പ്പന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഐപിഒ വഴി 300 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അടുത്ത സെപ്‌റ്റംബറോടെ റെയില്‍ടെലിന്റെ ഐപിഒ നടത്താനാണ് തീരുമാനം. ഐപിഒ തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാന്‍ കമ്പനിയോട് സര്‍ക്കാര്‍ അവശ്യപ്പെട്ടിരിക്കുകയാണ്.
റെയില്‍ടെല്‍ കോര്‍പറേഷന്റെ ഐപിഒയ്‌ക്ക് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. റെയില്‍ടെലിലെ 25 ശതമാനം വരെ സര്‍ക്കാര്‍ ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിക്കാനാണ് തീരുമാനം. ടെലിക്കോം ഇന്‍ഫ്രസ്‌ട്രക്ടചര്‍ രംഗത്താണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
റെയില്‍ടെല്‍ കോര്‍പറേഷന്റെ ഐപിഒ സെപ്‌റ്റംബറോടെ

SHOW MORE