ADVERTISEMENT
നികുതി വരുമാനം 5 ലക്ഷം രൂപ വരെയുള്ള  മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇനി നികുതിയിളവിന് അപേക്ഷിക്കാം.
അഞ്ച് ലക്ഷം രൂപ വരെ നികുതി വരുമാനമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇപ്പോള്‍  നിക്ഷേപങ്ങളിലെ പലിശ വരുമാനത്തില്‍ നിന്നും ടിഡിഎസ് പിടിക്കുന്നത് ഒഴിവാക്കുന്നതിനായി  ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും 15എച്ച് അപേക്ഷാ ഫോം സമര്‍പ്പിക്കാന്‍ കഴിയുമെന്ന് സിബിഡിറ്റിയുടെ വിജ്ഞാപനത്തില്‍ പറയുന്നു. മുമ്പ് ടിഡിഎസ് ഒഴിവാക്കുന്നതിനുള്ള പരിധി 2.5 ലക്ഷം രൂപയായിരുന്നു.
ഇത്തവണത്തെ ബജറ്റില്‍ പുതിയ നികുതിയിളവ് പരിധി   സംബന്ധിച്ച് പ്രഖ്യാപനമുണ്ടായിരുന്നു. ഇത് പ്രാബല്യത്തില്‍ കൊണ്ടു വരുന്നതിനായി 15എച്ച് ഫോമില്‍ ഭേദഗതി വരുത്തി കൊണ്ടുള്ള വിജ്ഞാപനം  സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ( സിബിഡിറ്റി) പുറത്തിറക്കി.
ഈ വര്‍ഷത്തെ ബജറ്റില്‍ 5 ലക്ഷം രൂപ വരെ നികുതി വരുമാനമുള്ളവര്‍ക്ക് പൂര്‍ണ്ണ നികുതി ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അറുപത് വയസ്സിന് മുകളില്‍ പ്രായം വരുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പലിശ വരുമാനത്തില്‍ നിന്നും ടിഡിഎസ് പിടിക്കാതിരിക്കുന്നതിനായി സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ബാങ്കുകളില്‍ 15എച്ച് ഫോം സമര്‍പ്പിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com