ADVERTISEMENT

ഓഹരി വിപണിയിൽ ഇനിയും പ്രതീക്ഷയുടെ കാലമാണെന്ന് പറയാം. സംശയത്തിന്റെ കാർമേഘങ്ങൾ തത്കാലം മാറിയിരിക്കുകയാണ്.

രാഷ്ട്രീയത്തിൽ ഒരു സുസ്ഥിര ഗവൺമെൻറ് വരുന്നത് ഓഹരി വിപണിക്ക് കരുത്തു പകരും. ഇപ്പോൾ അതിലുള്ള അവസരം ഒരിക്കൽ കൂടി വന്നുചേർന്നിരിക്കുകയാണ്. ഓഹരി വിപണിയിൽ ഇത് പുത്തനുണർവ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

അന്തർദേശീയതലത്തിൽ ആകട്ടെ ചില അവ്യക്തതകൾ കാണുന്നുണ്ടെങ്കിലും വിദേശ  നിക്ഷേപകർക്ക് ഇന്ത്യ ഒരു സ്വപ്നഭൂമിയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടുമൊരു അവസരം കൂടി ലഭിച്ച ഈ സമയത്ത് അടിസ്ഥാന വികസന സാധ്യതകൾക്ക്  പ്രാധാന്യം നൽകുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം.

എന്തായാലും ഓഹരി വിപണി സൂചിക  40,000 പോയിൻറ്  കടന്നിരിക്കുകയാണ്. നിഫ്റ്റിയും 12,000 പോയിൻറ് മറികടന്ന് റെക്കോർഡ് ഭേദിച്ചു. അന്തർദേശീയ ധനകാര്യ സ്ഥാപനമായ മോർഗൻ സ്റ്റാൻലി 'സെൻസസ്' 45,000 പോയിന്റും  നിഫ്റ്റി' 13,500 പോയിന്റും വരെ  ജൂൺ മാസത്തോടെ ഉയരാം എന്ന  സാധ്യത രേഖപ്പെടുത്തുന്നു.  വ്യവസായ മേഖലകൾ വളരുന്നതിനോടൊപ്പം തൊഴിൽ സാധ്യതകളും ഉയരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

ഓഹരി  നിക്ഷേപകർ ഈ അവസരത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം ?

എല്ലാ മാസവും ഒരു നിശ്ചിത തുക മ്യൂച്ചൽ ഫണ്ട് വഴി വിപണിയിൽ നിക്ഷേപിക്കാം.

ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കണമെന്ന് ഉള്ളവർക്കും സാധ്യത ഉള്ള ഓഹരിയിൽ നിക്ഷേപിക്കാവുന്നതാണ്.

ദീർഘകാല നിക്ഷേപം ആണ് എപ്പോഴും അഭികാമ്യം.വിപണിയുടെ ഓരോ ഇടിവിലും നല്ല ഓഹരികൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കാം.

ദീർഘകാലത്തിൽ വളരെ നല്ല വരുമാനം നേടിത്തരുന്ന ഓഹരികൾ നിരവധിയുണ്ട്.

എസ്. ഐ. പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 'സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ' മുഖേന ഓഹരിവിപണിയിൽ നിക്ഷേപിക്കുന്ന ആണ് ഉചിതം.

ഓഹരി വിപണിയെ പെട്ടെന്ന് കാശ് ഉണ്ടാക്കുന്ന മാർഗമായി കാണാതിരുന്നാൽ നല്ലത്. ആവശ്യം വന്നാൽ എപ്പോൾ വേണമെങ്കിലും  വിറ്റ് പണമാക്കാൻ സാധിക്കും. ഓഹരി വിറ്റാൽ മൂന്നാമത്തെ ദിവസം ബാങ്ക് അക്കൗണ്ടിൽ പണം ലഭിക്കുന്നതാണ്.  ഇത് മറ്റ്  നിക്ഷേപങ്ങളെക്കാൾ ആകർഷകമാകുന്നു. വളരെ നേരത്തെ തന്നെ ഓഹരി നിക്ഷേപവും തുടങ്ങുന്നതാണ് നല്ലത്.

ഓഹരി വിപണിയിൽ നഷ്ട സാധ്യതകളും ഉണ്ടെന്നുള്ള കാര്യം മറക്കരുത്. 

കേരളത്തിൽ ഇപ്പോൾ മ്യൂച്ചൽ ഫണ്ടിലും ഓഹരികളിലും നിക്ഷേപിക്കുന്നവരുടെ എണ്ണം  ഏറിവരികയാണ് 

ഇലക്ഷൻ ഫലങ്ങൾ വന്ന ദിവസം തന്നെ ഓഹരി വിപണി കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും വലിയ  ഉയർച്ചയിലേക്ക് എത്തിയത്  വരാനിരിക്കുന്ന നല്ല  ദിനങ്ങളുടെ പ്രതീക്ഷയാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com