ADVERTISEMENT

ഓഹരിയാണോ മ്യൂച്ചൽഫണ്ടാണോ നിക്ഷേപിക്കാൻ കൂടുതൽ മെച്ചം? ഏതിൽ നിക്ഷേപിക്കുമ്പോഴാണ് കൂടുതൽ സുരക്ഷിതത്വവും ലാഭവും കിട്ടുക? വളരെപ്പേർക്കും ഉണ്ടാകുന്ന സംശയമാണിത്. ഈ രണ്ടു നിക്ഷേപ രീതികൾക്കും അതിന്റേതായ നേട്ടവും കോട്ടവും ഉണ്ട്. 

ഈ അടിസ്ഥാനപരമായ സത്യം മനസിലാക്കി അതിനനുസരിച്ചുള്ള തീരുമാനം കൈകൊള്ളുന്നവർക്ക് ഈ രണ്ടു നിക്ഷേപങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കാനാകും. റിസ്കിന്റെ തോത് പരമാവധി കുറയ്ക്കാനും കഴിയും ഓഹരി വിപണിയിലെ നീക്കങ്ങളെ കുറിച്ചും അതിനനുസരിച്ച് കൈകൊള്ളേണ്ട സമീപനങ്ങളെ കുറിച്ചും കൃത്യമായി അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവർക്ക് ഓഹരി വിപണിയിൽ നിന്നു നേട്ടമുണ്ടാക്കാനാകും. 

എന്നാൽ ഓഹരി വിപണിയെകുറിച്ച് കാര്യമായ അറിവില്ലാത്തവർക്ക് അല്ലെങ്കില്‍ അതിനായി നീക്കിവെക്കാൻ മതിയായ സമയമില്ലാത്തവർക്ക് മ്യൂച്ചൽ ഫണ്ടിലൂടെ വിപണിയുടെ നേട്ടമെടുക്കുന്നതായിരിക്കും നല്ലത്. മ്യൂച്ചൽഫണ്ടിൽ നിക്ഷേപിക്കുമ്പോൾ പ്രൊഫഷണൽ ഫണ്ടു മാനേജർമാർ വിപണിയുടെ ചലനങ്ങൾക്കനുസരിച്ച് നേട്ടമുണ്ടാക്കാവുന്ന ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തി നേട്ടമുണ്ടാക്കി തരും. 

നിക്ഷേപകൻ അതിനായി ഒരു നിശ്ചിത തുക ഫീസിനത്തിൽ നൽകിയാൽ മതിയാകും. മറിച്ച് ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുമ്പോൾ നിക്ഷേപകന് വിപണിയുടെ ചലനങ്ങളെക്കുറിച്ചുള്ള അറിവും അതിനായി മെനക്കെടാനുള്ള മനസും ക്ഷമയും വേണം. കൃത്യസമയത്ത് അനുയോജ്യമായ തീരുമാനമെടുക്കാന്‍ കഴിയുകയെന്നതും പ്രധാനമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com