ADVERTISEMENT

ഓഹരി വിപണി ദീർഘകാല നിക്ഷേപമായി കരുതുന്നവർക്ക് നല്ല ഓഹരികളിൽ കൂടുതൽ നേട്ടം ഉണ്ടാക്കി കൊടുത്ത ചരിത്രമാണ് വിപണിയിലുള്ളത്. ഈ രംഗത്ത് നല്ല നിക്ഷേപം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ എന്തെല്ലാം ശ്രദ്ധിക്കണം. ഇതാ 10 കൽപ്പനകൾ  

1.ഭാവിയിൽ സാമ്പത്തികഭദ്രത ഉറപ്പാക്കാൻ പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപം അനിവാര്യമാണ്. ഓഹരി പോലെ അതിനു പറ്റിയ  മാർഗം വേറെയി്ല്ല. അതിനാൽ  ഓഹരിയിൽ നിർബന്ധമായും  നിക്ഷേപിക്കുക.

2 ഒരു കമ്പനിയുടെ ഒരു ഓഹരി മാത്രമായി വാങ്ങാം. അതായത് എത്ര ചെറിയ തുകയ്ക്കും നിക്ഷേപം ആരംഭിക്കാം. ആ അവസരം ഉപയോഗപ്പെടുത്തുക.  

3 ഓഹരിയിൽ റിസ്ക്കുണ്ട്. ദീർഘകാലനിക്ഷേപം വഴി റിസക്ക് മറികടക്കാം. അതിനാൽ  ക്ഷമയോടെ കാത്തിരിക്കുക.  

4 കൈയിലുള്ള  പണം  ഒറ്റയടിക്ക്   ഓഹരികളിൽ നിക്ഷേപിക്കരുത്.  കടം വാങ്ങി നിക്ഷേപിക്കരുത്. ഓരോ വിലയിടിവിലും കുറച്ചുവീതം ഓഹരികൾ  വാങ്ങി സൂക്ഷിക്കാം

5 കൈവശമുള്ള  ഓഹരിയുടെ വിലയിൽ   കാര്യമായ പുരോഗതി ഉണ്ടോ  നിശ്ചിത ഇടവേളയിൽ  വിലയിരുത്തുക.

6 എത്ര മികച്ച   ഓഹരി ആണെങ്കിലും മോശം  വാർത്തകൾ  പുറത്തു വന്നാൽ    ഉടൻ  ഓഹരി വില ഇടിയുമെന്ന് അറിയുക.   മികച്ചതാണെന്ന് ഉറപ്പുണ്ടെങ്കിൽ  ഈ അവസരത്തിൽ  ഈ  ഓഹരികൾ കൂടുതൽ വാങ്ങുക

7  പത്ത്  രൂപയിൽ താഴെയുള്ള ഓഹരികൾ കഴിവതും വാങ്ങാതിരിക്കുക

8 ഓഹരി വിപണിയെ ഒരിക്കലും ചൂതാട്ടം ആയി കാണരുത്.  

9  ഓഹരി വിപണിയിൽ പണം മുടക്കിയിട്ടില്ലാത്തവരോട് ഒരിക്കലും അഭിപ്രായം ചോദിക്കരുത്.

10 ഭൂമിയിലോ   സ്വർണത്തിലോ   നിക്ഷേപിച്ചാലും  വലിയ ഇടിവ്   ഉണ്ടാകും.   എന്നാൽ ഓഹരിയിലെ ഇടിവ്  വലിയ ഇടിവായും നഷ്ടമായും   ചിത്രീകരിക്കപ്പെടുന്നു.  അതിൽ ആശങ്കപ്പെടാതിരിക്കുക.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com