sections
MORE

നിങ്ങളുടെ ലക്ഷ്യം നേടാൻ 25 മികച്ച ഓഹരികളുടെ പോർട്ട് ഫോളിയോ ഇതാ

HIGHLIGHTS
  • ദക്ഷിണേന്ത്യൻ കമ്പനികളുടെ ഒാഹരികളിൽ മാത്രമാണ് നിക്ഷേപിക്കുന്നത്
Dakshin
SHARE

ഓഹരിയിൽ നിക്ഷേപം നടത്തി ഉയർന്ന ലക്ഷ്യങ്ങൾക്കായി സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ താങ്കൾ?  അത്തരക്കാർക്കായി ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 25 ഓഹരികളുടെ പോർട്ട് ഫോളിയോ അവതരിപ്പിക്കുകയാണ് ഇന്ത്യയിലെ പ്രമുഖ  ഓഹരി ബ്രോക്കിങ്  സ്ഥാപനമായ  ജിയോജിത് ഫിനാൻഷ്യൽ സർവീസസ്. ദക്ഷിൺ എന്ന പേരിലുള്ള ഈ പോർട്ട് ഫോളിയോ വഴി  തികച്ചും പുതുമയാർന്ന  ഒരു ആശയമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഒാഹരികളിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കുറച്ച് അറിവും അനുഭവവും നഷ്ട സാധ്യത ഉൾക്കൊള്ളുവാനുള്ള മനസും അതിന് അത്യാവശ്യമാണ്. പലരും വിപണിയിൽ ചെറിയ തുകകൾ നിക്ഷേപിച്ചു വിപണിയുടെ കയറ്റിറക്കങ്ങളും സ്വഭാവവും മനസിലാക്കിയാണ് നല്ല നിക്ഷേപകരമായി തീരുന്നത്. അതിനുള്ള സമയമോ ക്ഷമയോ ഇല്ലാത്തവർ ഒാഹരി നിക്ഷേപത്തിന് പരോക്ഷ മാർഗങ്ങൾ സ്വീകരിക്കുന്നു. ഒാഹരികളിൽ താരതമ്യേന ഉയർന്ന നിക്ഷേപങ്ങൾ നടത്താൻ പ്രാപ്തിയുള്ളവർ തിരഞ്ഞെടുക്കുന്ന ഒരു പരോക്ഷ നിക്ഷേപ മാർഗമാണ് പോർട്ട്ഫോളിയോ മാനേജ്മെന്റ് സർവീസ് അഥവാ പി എം എസ്. 

ഇത്തരത്തിലുള്ള ഒരു പോർട്ട്ഫോളിയോ പദ്ധതിയാണ് ജിയോജിത്തിന്റെ 'ദക്ഷിൺ' പോർട്ട്ഫോളിയോ. പേര് സൂചിപ്പിക്കുന്നതു പോലെ ദക്ഷിണേന്ത്യൻ കമ്പനികളുടെ ഒാഹരികളിൽ മാത്രമാണിത് നിക്ഷേപിക്കുന്നത്. ദക്ഷിണേന്ത്യൻ കമ്പനികൾ നിക്ഷേപ വളർച്ചയുടെയും വളർച്ചാ സ്ഥിരതയുടെയും കാര്യത്തിൽ മറ്റു പ്രദേശങ്ങളിലെ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ചില സവിശേഷതകൾ ഉള്ളവയാണ് എന്ന ധാരണയെ മുൻനിർത്തിയാണ് ജിയോജിത് ദക്ഷിൺ പോർട്ട് ഫോളിയോ അവതരിപ്പിക്കുന്നത്. ഇതിൽ നിക്ഷേപിക്കുന്നതിനുള്ള കുറഞ്ഞ തുക 25 ലക്ഷം രൂപയാണ്.

മുൻനിര ഇൻഡക്സ് സേവന ദാതാക്കളായ മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷണൽ (എം എസ് സി ഐ) ആണ് ജിയോജിത്തിന് വേണ്ടിയിത് രൂപകൽപന ചെയ്തിട്ടുള്ളത്. 25 ഒാഹരികളുള്ള ഇൗ പോർട്ട്ഫോളിയോയിൽ ഒാരോ ഒാഹരിക്കും തുല്യപങ്കാളിത്തമാണ് ഉള്ളത്. ഇവ അതേ അനുപാതത്തിൽ നിക്ഷേപിക്കുകയാണ് ദക്ഷിൺ പോർട്ട്ഫോളിയോ ചെയ്യുന്നത്.ഇൗ സൂചികയിലെ ഒാരോ ഒാഹരിയുടെയും തിരഞ്ഞെടുപ്പിലുമുണ്ട് പ്രത്യേകതകൾ. 

അൻപതിനായിരം കോടി രൂപയിൽ താഴെ വിപണി മൂല്യമുള്ള കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ആസ്ഥാനമാക്കിയിട്ടുള്ള കമ്പനികളെ മാത്രമേ സൂചികയിൽ ഉൾപ്പെടുത്തൂ. വർഷത്തിൽ രണ്ടു തവണ പോർട്ട് ഫോളിയോ മാറ്റാറുണ്ട്.  ജൂണിലേയും ഡിസംബറിലേയും ആദ്യ വ്യാപാര ദിനങ്ങളിലാകും ഇത് നിലവിൽ വരിക.ദക്ഷിണിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA