sections
MORE

വ്യത്യസ്തനാമൊരു എൻപിഎസ്

HIGHLIGHTS
  • വിരമിക്കൽ കാലം മുൻകൂട്ടി കണ്ടുള്ള ദീർഘകാല നിക്ഷേപമാർഗമാണിത്
planning  growth
SHARE

കുറഞ്ഞ ചെലവിൽ‌ ആർക്കും േചരാവുന്ന സർക്കാർ പെൻഷൻ പദ്ധതിയാണ് എൻപിഎസ് അഥവാ നാഷനൽ പെൻഷൻ സിസ്റ്റം. വിരമിക്കൽ കാലം മുൻകൂട്ടി കണ്ടുള്ള ദീർഘകാല നിക്ഷേപമാർഗമാണിത്. േകന്ദ്രസർക്കാരിനു കീഴിലുള്ള െപൻഷൻ ഫണ്ട് റെഗുലേറ്ററി ഡവലപ്മെന്റ് അതോറിറ്റി (PFRDA) ആണ് പദ്ധതി നടപ്പിലാക്കുന്നത്.

സവിശേഷതകൾ എന്തെല്ലാം?

ജോലി ഉള്ളവർക്കും ഇല്ലാത്തവർക്കും െപൻഷൻ നേടാനുള്ള അവസരമാണ് എൻപിഎസ് നൽകുന്നത്. വാർധക്യകാലത്ത് നിശ്ചിത വരുമാനം ലഭിക്കാനായി ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാം. ഓഹരിയുടെ നേട്ടം എടുക്കാൻ അവസരം, കുറഞ്ഞ ഫണ്ട് ൈകകാര്യച്ചെലവ്, നികുതിലാഭം, വിദഗ്ധരായ ഫണ്ട് മാനേജർമാരുടെ േസവനം എന്നിവ ഇതിനെ ആകർഷകമാക്കുന്നു.

അക്കൗണ്ടിലെ 60 ശതമാനം തുകയും നികുതിബാധ്യത കൂടാതെ പിൻവലിക്കാമെന്നതും സർവീസ് ചാർജ് ഗണ്യമായി കുറച്ചതും എൻപിഎസിനെ കൂടുതൽ ആകർഷകമാക്കുന്നു.

ആർക്കൊക്കെ േചരാം?

പതിനെട്ടിനും 65നും ഇടയിൽ പ്രായമുള്ള ആർക്കും ചേരാം. സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അല്ലാത്തവർക്കും ചേരാം. പ്രവാസികൾക്കും അംഗമാകാം. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ടേ അനുവദിക്കൂ. ജോയിന്റ് അക്കൗണ്ട് തുറക്കാൻ പറ്റില്ല. േകന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർ നിർബന്ധമായും േചരണം. പിപിഎഫ്, ഇപിഎഫ് എന്നിവയിൽനിന്ന് എൻപിഎസിനെ വ്യത്യസ്തമാക്കുന്നത് ഓഹരിയിൽ നേട്ടമുണ്ടാക്കാൻ അവസരമുണ്ട് എന്നതാണ്.

18–50 പ്രായപരിധിയിലുള്ളവർ ഓഹരി നിക്ഷേപത്തിനു പ്രാധാന്യം നൽകിയാൽ നല്ല പെൻഷൻ ഉറപ്പാക്കാം. എൽഐസി, എസ്ബിഐ, യുടിഐ, ഐസിഐസിഐ പ്രുഡൻഷ്യൽ, കോട്ടക് മഹീന്ദ്ര, റിലയൻസ് ക്യാപ്പിറ്റൽ, എച്ച്ഡിഎഫ്സി, ബിർല സൺലൈഫ് എന്നിവയാണ് നിലവിൽ എൻപിഎസ് കൈകാര്യം ചെയ്യുന്നത്. ഇതിൽ ഏതു വേണമെന്നത് നാം തീരുമാനിക്കണം. പണം മികച്ച രീതിയിൽ നിക്ഷേപിച്ച്, പരമാവധി നേട്ടമുണ്ടാക്കിക്കൊടുക്കുന്ന ഫണ്ട് മാനേജരെ വേണം കണ്ടെത്താൻ. കുറഞ്ഞ ചെലവിൽ സേവനം ചെയ്യുന്നവരുമാകണം. ഫണ്ട് മാനേജർമാരുടെ മുൻകാല പ്രകടനം വിലയിരുത്തി ഈ തിരഞ്ഞെടുപ്പു നടത്താം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA