ADVERTISEMENT
ഓണ്‍ലൈന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപ പ്ലാറ്റ്‌ഫോമായ പേടിഎം മണി വഴി ഇനി എന്‍പിഎസില്‍ ( നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) നിക്ഷേപിക്കാം. പേടിഎം മണി വഴി എന്‍പിഎസ് ലഭ്യമാക്കുന്നതിന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ അനുമതി കമ്പനിക്ക് ലഭിച്ചു.
ഇതോടെ പേടിഎം മണിയില്‍ രിജസ്ട്രര്‍ ചെയ്തിട്ടുള്ള  നിക്ഷേപകര്‍ക്ക് ഇനി എന്‍പിഎസില്‍ മിനിട്ടുകള്‍ക്ക് അകം നിക്ഷേപം നടത്താം. പ്ലാറ്റ്‌ഫോമിലെ എട്ട് പ്രധാന പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരില്‍ നിന്നും എന്‍പിഎസ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്‍പിഎസ് നിക്ഷേപത്തിന് പൂര്‍ണമായും ഡിജിറ്റല്‍ അനുഭവം ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് പേടിഎം മണി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com