ADVERTISEMENT

ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കുന്നതിനായി സമീപിക്കാവുന്ന മികച്ച നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസുകള്‍ ലഭ്യമാക്കുന്ന നാഷണല്‍ സേവിങ്‌സ്  സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി). സര്‍ക്കാരിന്റെ പിന്തുണയുള്ള ഒരു സ്ഥിര വരുമാന പദ്ധതിയാണിത്.  സുരക്ഷിതവും അതേസമയം നഷ്ടസാധ്യത കുറവും ആണ് പ്രധാന ആകര്‍ഷണീയത. 

1. ആര്‍ക്കെല്ലാം നിക്ഷേപിക്കാം?

നികുതി ലാഭിക്കാനും സ്ഥിര വരുമാനം നേടാനും ആഗ്രഹിക്കുന്ന പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും എന്‍എസ്‌സിയില്‍ നിക്ഷേപം നടത്താം. സ്വന്തം പേരിലും മറ്റൊരാളുമായി ചേര്‍ന്നും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപം നടത്താം. കുട്ടികളുടെ പേരിലും നിക്ഷേപം നടത്താം. വ്യക്തികള്‍ക്ക് മാത്രമായുള്ള നിക്ഷേപ പദ്ധതിയായി നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് കണക്കാക്കുന്നതിനാല്‍  ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ട്രസ്റ്റുകള്‍ക്കും ഇതില്‍ നിക്ഷേപിക്കാന്‍ കഴിയില്ല. മാത്രമല്ല, എന്‍ആര്‍ഐകള്‍ക്കും എന്‍എസ്‌സി വാങ്ങാന്‍ കഴിയില്ല.  

2. ആവശ്യമായ രേഖകള്‍

∙പൂരിപ്പിച്ച എന്‍എസ്‌സി അപേക്ഷാ ഫോം

∙ഫോട്ടോഗ്രാഫ്

∙തിരിച്ചറിയല്‍ രേഖകള്‍- ആധാര്‍, പാന്‍ തുടങ്ങിയവ

∙മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍- ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ

∙നിക്ഷേപിക്കാനുള്ള തുക പണമായിട്ടും ചെക്കായിട്ടും സ്വീകരിക്കും 

3. ലഭ്യത

ഏത് പോസ്റ്റ് ഓഫീസുകളില്‍ നിന്നും  ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാം. ഒരു പോസ്റ്റ് ഓഫീസില്‍ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് വളരെ എളുപ്പത്തില്‍ എന്‍എസ്‌സി മാറ്റാനും കഴിയും. അതുപോലെ ഒരാളുടെ പേരിലുള്ള അക്കൗണ്ട് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനും കഴിയും. ഇങ്ങനെ  ചെയ്യുമ്പോള്‍ സര്‍ട്ടിഫിക്കറ്റില്‍ പഴയ ഉടമയുടെ പേര് മാറ്റി പുതിയ ഉടമയുടെ പേര് ചേർക്കും. പലിശ നിരക്കിലോ കാലാവധിയിലോ മാറ്റം വരില്ല. 

4 നിക്ഷേപ പരിധി

എന്‍എസ്‌സി അക്കൗണ്ട് തുറക്കാനാവശ്യമായ കുറഞ്ഞ തുക 100 രൂപയാണ്.  എന്‍എസ്‌സിയില്‍ പരമാവധി നിക്ഷേപിക്കാവന്ന തുകയ്ക്ക് പരിധി ഇല്ല.

5 കാലാവധി

5 വര്‍ഷത്തെയും 10 വര്‍ഷത്തെയും കാലാവധികളിലുള്ള നാഷണല്‍ സേവിങ്ങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകും

6. പലിശ നിരക്ക്

നിലവില്‍ 8 ശതമാനം ആണ് എന്‍എസ്‌സി ലഭ്യമാക്കുന്ന പലിശ നിരക്ക്. ഇത് വര്‍ഷം തോറുമാണ് കണക്കാക്കുന്നത് എങ്കിലും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമെ ലഭിക്കു. ഓരോ പാദത്തിലും സര്‍ക്കാര്‍ പലിശ നിരക്ക് പുതുക്കും. 

7. നികുതി ആനുകൂല്യം

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിലെ നിക്ഷേപങ്ങള്‍ക്ക് 80 സി വകുപ്പ് പ്രകാരം നികുതി ഇളവ് ലഭിക്കും. 1.5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും.

8. വായ്പയ്ക്ക് ഈടായി നൽകാം

ബാങ്കുകളും എന്‍ബിഎഫ്‌സികളും വായ്പകള്‍ക്ക് ഇൗടായി എന്‍എസ്‌സി സ്വീകരിക്കാറുണ്ട്. 

9. നിക്ഷേപം പിന്‍വലിക്കല്‍

കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കാം. ടിഡിഎസ് പിടിക്കില്ല അതേസമയം ബാധകമായ നികുതി നല്‍കണം. സാധാരണഗതിയല്‍  കാലാവധി പൂര്‍ത്തിയാകും മുമ്പെ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. നിക്ഷേപകന്‍ മരിക്കുകയോ കോടതി ഉത്തരവ് ഉണ്ടെങ്കിലോ മാത്രമെ നിക്ഷേപം കാലാവധി പൂര്‍ത്തിയാകും മുമ്പെ പിന്‍വലിക്കാന്‍ അനുവദിക്കു.

10.   നോമിനി

കുടുംബത്തിലുള്ള ഏതെങ്കിലും അംഗത്തെ ( മൈനറായ കുട്ടിയെ പോലും) നിക്ഷേപകന് നോമിനിയായി നിര്‍ദ്ദേശിക്കാം

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com