ADVERTISEMENT

കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ 40,000ല്‍ നിന്ന് 50,000 ആക്കി വര്‍ധിപ്പിച്ചിരുന്നു. ഇക്കുറി അതില്‍ എന്തെങ്കിലും വര്‍ധന വരുത്തുമോ എന്ന് കാത്തിരിക്കുകയാണ് ശമ്പള വരുമാനക്കാര്‍. മൊത്തവരുമാനത്തില്‍ നിന്ന് നേരിട്ട് ശമ്പളവരുമാനക്കാര്‍ക്ക് കുറയ്ക്കാവുന്ന തുകയാണ് സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍. 2018 ലെ ബജറ്റിലാണ് ഇങ്ങനെ കുറയ്ക്കാവുന്ന തുക 40,000 രൂപയാക്കിയത്. അതുവരെ ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ് എന്ന പേരില്‍ 19,200 രൂപയും  മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് എന്ന പേരില്‍ 15,000 രൂപയുമായിരുന്നു വരുമാനത്തില്‍ നിന്ന് ഡിഡക്ട് ചെയ്യാമായിരുന്നത്. അതായത് 34, 200 രൂപ(19,200+15000). ഈ രണ്ട് ഇനങ്ങളും നിര്‍ത്തലാക്കിക്കൊണ്ടാണ് 40,000 രൂപയുടെ സ്റ്റാന്റേര്‍ഡ് ഡിഡക്ഷന്‍ ഏര്‍പ്പെടുത്തിയത്. ശമ്പളവരുമാനക്കാര്‍ക്ക് അതിലൂടെ ഉണ്ടായ ലാഭം 5,800 രൂപ. ഇത് ഇടക്കാല ബജറ്റില്‍ 50,000 ആക്കിയതോടെ അധിക ലാഭം 15,800 രൂപയായി. ഇനിയും അതില്‍ വര്‍ധന വരുമെന്ന പ്രതീക്ഷയിലാണ് ശമ്പളവരുമാനക്കാര്‍.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com