ADVERTISEMENT

തൊഴിലില്ലായ്മ രാജ്യത്തെ തുറിച്ചുനോക്കുന്ന വലിയ പ്രശ്‌നമാണെങ്കിലും അതിനുള്ള പരിഹാരം ഈ ബജറ്റില്‍ തിരഞ്ഞിട്ട് കാര്യമില്ല. തൊഴിലില്ലായ്മയ്‌ക്കെന്നല്ല രാജ്യം നേരിടുന്ന കാതലായ ഒരു പ്രശ്‌നത്തിനുമുള്ള പരിഹാരം ബജറ്റ് വഴിയായിരിക്കില്ല ഇനി വരിക. അത് കൂടെക്കൂടെയുള്ള അഭിസംബോധനകളിലൂടെ ഗവണ്‍മെന്റ് ചെയ്യും. പക്ഷേ ഇടത്തരക്കാരുടെ കാര്യം അതല്ല. അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഏറ്റവും കൂടുതല്‍ വലുതാക്കുന്നത് ബജറ്റിലൂടെയാണ്. അവര്‍ക്ക് എന്തെങ്കിലും ആശ്വാസം എത്തുന്നതും ബജറ്റിലൂടെയാണ്. അവരുട സമ്പാദ്യം നിക്ഷേപിക്കുന്ന വിവിധ മാര്‍ഗങ്ങളില്‍ ഈ ബജറ്റ് എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുമെന്ന നോക്കാം.

 

ഓഹരി വിപണിക്ക് അനുകൂലമായ നിരവധി നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് കാതലായ ഊന്നല്‍ ബജറ്റില്‍ നല്‍കിയിട്ടുണ്ട്. 20 ലക്ഷം കോടി രൂപ അതിനായി വേണ്ടിവരുമെന്നാണ് ധനമന്ത്രിയുടെ കണക്ക് കൂട്ടല്‍. ഇതില്‍ വലിയപങ്കും വിദേശ നിക്ഷേപം വഴിസമാഹരിക്കാനാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്  എന്നുവേണം അനുമാനിക്കാന്‍. വ്യോമഗതാഗതം, ഇന്‍ഷുറന്‍സ്, മീഡിയ രംഗങ്ങളില്‍ വിദേശ നിക്ഷേപം പ്രാല്‍സഹിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. മേക്ക് ഇന്‍ഡ്യയുടെ ഭാഗമായി വിദേശ കമ്പനികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന കമ്പനികളുടെ ഓഹരികളില്‍ കയറ്റം പ്രതീക്ഷിക്കാം. നോട്ടുനിരോധനത്തെ തുടര്‍ന്നും, ഈ ഗവണ്‍മെന്റിന്‍രെ അവസാന നാളുകളിലും മോശം പ്രകടനം കാഴ്ചവെച്ചിരുന്ന കമ്പനികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് വരാനുള്ള സാധ്യതയുമുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ ഊര്‍ജിതമായി തുടരുമെന്നും പ്രഖ്യാപിച്ചകഴിഞ്ഞു. നല്ല കമ്പനികളുടെ ഓഹരികള്‍ ആദായ വിലയ്ക്ക് നിക്ഷേപകര്‍ക്ക് ലഭിക്കാന്‍ ഇത് വഴിതുറക്കും. മാത്രമല്ല റീട്ടേയ്ല്‍ നിക്ഷേപകര്‍ ഈ അവസരത്തില്‍ വലിയ തോതില്‍ ഓഹരി വിപണയിലേക്ക് എത്താനും ഇത് അവസരമുണ്ടാക്കും. ഐ.പി.ഒ വിപണിയേയും ഇത് സജീവമാക്കും. 

 

പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടി രൂപ നല്‍കുമെന്ന പ്രഖ്യാപനം ഇവയുടെ ഓഹരിവിലയില്‍ പ്രതിഫലിച്ചുകഴിഞ്ഞു. കിട്ടാകടം വ്യാപകമായതോടെ ആശങ്കയിലായിരുന്ന ബാങ്കിങ് മേഖലയുടെ ഉണര്‍വിനും ഇത് വഴിവെച്ചേക്കാം. ഓഹരി നിക്ഷേപകര്‍ക്ക് ബാങ്കിങ് ഓഹരികളില്‍ നിന്ന് വരും വര്‍ഷങ്ങളില്‍ നേട്ടമുണ്ടാക്കാനും അവസരം വന്നേക്കാം. എന്‍.ആര്‍.ഐ കളില്‍ നിന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് തടസമില്ലാതെ നിക്ഷേപം എത്തിക്കാനുള്ള ശ്രമവും വിപണിക്ക് കൂടുതല്‍ കരുത്തുപകരും. എന്‍.ആര്‍.ഐ പോര്‍ട് ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം റൂട്ട് ഫോറിന്‍ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ് മെന്റ് റൂട്ടിലൂടെയാക്കാന്‍ ബജര്‌റില്‍ നിര്‍ദേശിച്ചിരിക്കുന്നത് ഈ ലക്ഷ്യമിട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com