ADVERTISEMENT
രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ജൂണ്‍ പാദത്തില്‍ 25.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മുന്‍പാദത്തിലെ അപേക്ഷിച്ച് 4.14 ശതമാനം വര്‍ധന  മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ പ്രകടമായി. റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം ഉയര്‍ന്നതാണ് പ്രധാന കാരണം.
മുന്‍ വര്‍ഷം ഇതേകാലയളവില്‍ 23.04 ലക്ഷം കോടി രൂപയായിരുന്നു മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തി. ജൂണ്‍ പാദത്തില്‍
മൊത്തം 44  അസറ്റ് മാനേജ്‌മെന്റ് കമ്പനികളില്‍ 24 കമ്പനികളുടെയും ആസ്തിയില്‍  മുന്‍ പാദത്തിലെ അപേക്ഷിച്ച് വളര്‍ച്ച ഉണ്ടായി.
ആസ്തി മൂല്യത്തില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടാണ് ആദ്യ സ്ഥാനത്ത്. ജൂണ്‍ പാദത്തില്‍ 3,62,538 കോടി രൂപയാണ് കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടും  എസ്ബിഐ മ്യൂച്വല്‍ ഫണ്ടുമാണ് തൊട്ടു പിന്നിലായി ഉള്ളത്.


 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com