ADVERTISEMENT
മ്യൂച്വൽ ഫണ്ടിനെ നമുക്ക് ഊബർപൂളിലെ യാത്രയോട് ഉപമിക്കാം. ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് വാഹനം ഓടുന്നു.  ഓരോരുത്തരും അവരവരുടെ സ്ഥലത്തുനിന്നും കയറുന്നു. ലക്ഷ്യസ്ഥാനമെത്തുമ്പോൾ ഇറങ്ങുന്നു. അതുപോലെ ഒരു നിശ്ചിത ലക്ഷ്യത്തിലെത്താനായി കുറെ പേർ ഒന്നിച്ചു കൂടി നിക്ഷേപിക്കുന്നതാണ് മ്യൂച്വൽ ഫണ്ട്. സ്വന്തം ലക്ഷ്യം എപ്പോൾ നിറവേറ്റുന്നുവോ അപ്പോൾ അവർക്കു പുറത്തു കടക്കാം. നിക്ഷേപം വഴി സമ്പത്തു സൃഷ്ടിക്കൽ ആണ് മ്യൂച്വൽ ഫണ്ടിന്റെ ലക്ഷ്യം. അതിനായി ഒട്ടേറെ പേരിൽനിന്നു പണം സമാഹരിച്ച് അത് ഒരു ഫണ്ട് മാനേജരെ ഏൽപിക്കും. അവർ അത് ഏറ്റവും മികച്ചതും ലക്ഷ്യത്തിന് അനുയോജ്യവുമായ പദ്ധതികളിൽ വിന്യസിക്കും. പലതരത്തിൽ പെട്ടവരാണ് നിക്ഷേപകരെന്നതിനാൽ ഓരോരുത്തർക്കും അനുയോജ്യമായ തരത്തിൽ വ്യത്യസ്ത നിക്ഷേപ ആസ്തികളിലായിരിക്കും (ഓഹരി മുതൽ കടപ്പത്രങ്ങൾ വരെ) നിക്ഷേപിക്കുക. ഇത്തരം നിക്ഷേപത്തിൽനിന്നു കിട്ടുന്ന ആദായം അത് ലാഭമായാലും നഷ്ടമായാലും നിക്ഷേപകർക്കു വീതിച്ചു നൽകുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com