ADVERTISEMENT

പുതിയ സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടു വന്നത് ഹ്രസ്വകാലത്തേക്ക് പ്രതിസന്ധിയാകും. എങ്കിലും ദീര്‍ഘകാലയളവില്‍ ഇതു നിക്ഷേപകര്‍ക്ക്‌ ഗുണകരമാകും. പക്ഷേ ഓഗസ്‌റ്റ്‌ മുതൽ ഡിസംബര്‍ വരെയുള്ള കാലയളവില്‍ വിപണിയിൽ ചാഞ്ചാട്ടത്തിനു സാധ്യത കൂടുതലാണ്.

ഒരു വര്‍ഷം മുൻപ് വിപണി നിക്ഷേപകര്‍ക്ക് മികച്ച ലാഭം നല്‍കിയിരുന്നു. എല്ലാ വര്‍ഷവും ഇതേ ലാഭം പ്രതീക്ഷിച്ച്‌ പ്രവേശിച്ച പലരും എന്തു ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചേക്കാം.വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടാകും. എന്നാൽ ലാഭം കിട്ടണമെങ്കിൽ നിങ്ങള്‍ ഓഹരിയിൽ തുടരണം. പ്രവേശിച്ച്‌ ലാഭം ഉണ്ടാക്കി ഉടനെ പുറത്തു പോകാനാണ്‌ ശ്രമിക്കുന്നതെങ്കില്‍ അത്‌ ഫലപ്രദമാകില്ല. ലാഭം നേടുന്നവരിൽ ഭൂരിഭാഗവും എല്ലായ്‌പോഴും വിപണിയിൽ ഉള്ളവരാണ്‌. ക്ഷമയോടെ കാത്തിരിക്കുന്നതിന്‌ വിപണി നല്‍കുന്ന പ്രതിഫലമാണ്‌ ലാഭം. ഇപ്പോള്‍ ഓഹരി നല്ല പ്രകടനം നടത്തുന്നില്ല എന്ന കാരണത്താല്‍ പുറത്തു പോകാന്‍ ആലോചിച്ചാൽ അത്‌ പിന്നീട്‌ ഒരു മോശം തീരുമാനമായി മാറും. മിഡ്‌ക്യാപ്‌, സ്‌മോള്‍ ക്യാപ്‌ ഓഹരികളില്‍ ഇടിവ്‌ തുടരുന്ന ഘട്ടത്തിലൂടെയാണ്‌ നമ്മള്‍ കടന്നു പോകുന്നത്‌. ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്ക്‌ നേട്ടം ഉണ്ടാകും. തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്.


സെബി അംഗീകൃത റിസർച് അനലിസ്റ്റായ ലേഖകൻ എഎഎ പ്രോഫിറ്റ് അനലിറ്റിക്സിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറാണ്

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com