ADVERTISEMENT
സുന്ദരം മ്യൂച്വല്‍ പുതിയ ഓപ്പണ്‍ എന്‍ഡഡ്‌ മള്‍ട്ടി ക്യാപ്‌ സ്‌കീം അവതരിപ്പിച്ചു. ഈ സുന്ദരം ഇക്വിറ്റി ഫണ്ടിന്റെ എന്‍എഫ്‌ഒ വിതരണം ആഗസ്റ്റ്‌ 30 ന്‌ അവസാനിക്കും. സെപ്‌റ്റംബര്‍ 16ന്‌ വിതരണം വീണ്ടും തുടങ്ങുമെന്നും കമ്പനി അറിയിച്ചു. 
ഓഹരികളിലും ഓഹരി അനുബന്ധ ഉപകരണങ്ങളിലും ആയിരിക്കും പുതിയ ഫണ്ട്‌ പ്രധാനമായും നിക്ഷേപം നടത്തുക. വിവിധ വിപണി മൂലധന വിഭാഗങ്ങളിലുള്ള ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കും. 45-50 കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 
എന്‍എഫ്‌ഒ കാലയളവിലെ കുറഞ്ഞ നിക്ഷേപം 100 രൂപയാണ്‌. ഒരു വര്‍ഷത്തിനുള്ളില്‍ ഫണ്ടില്‍ നിന്നും പിന്‍മാറുകയാണെങ്കില്‍ 1 ശതമാനം എക്‌സിറ്റ്‌ ലോഡ്‌ ഈടാക്കും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com