ADVERTISEMENT

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രഡിറ്റ് കാര്‍ഡ് വിഭാഗത്തിന്റെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) ലക്ഷ്യമിടുന്നു. ഐപിഒ വഴി കാര്‍ഡ് ബിസിനസ്സിലെ എസ്ബിഐയുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതി. എസ്ബിഐ കാര്‍ഡ്‌സ് & പേമെന്റ് സര്‍വീസസില്‍ 74 ശതമാനം ഓഹരി വിഹിതമാണ് നിലവില്‍ എസ്ബിഐക്ക് ഉള്ളത്. എസ്ബിഐയും കാര്‍ലില്‍ ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇത്.
ഐപിഒ വഴി എസ്ബിഐ കാര്‍ഡ്‌സ് & പേമെന്റ് സര്‍വീസസിലെ എസ്ബിഐയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിന്  എക്‌സിക്യൂട്ടിവ് കമ്മിറ്റി തത്വത്തില്‍ അനുമതി നല്‍കിയതായി ബാങ്ക് അറിയിച്ചു. ആര്‍ബിഐയുടെയും മറ്റും അനുമതി ലഭ്യമാകുന്നതിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍. കമ്പനിയുടെ ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതി ഇതിനോടകം ബാങ്ക് നേടിയിട്ടുണ്ട്. നിലവില്‍ 6 ദശലക്ഷത്തോളം ഉപഭോക്താക്കള്‍ എസ്ബിഐ കാര്‍ഡസ് & പേമെന്റ് സര്‍വീസസിന് ഉണ്ട്.
ഈ സാമ്പത്തികം നാലാം പാദത്തോടെ  ഐപിഒ വിപണിയില്‍ എത്തിയേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com