ADVERTISEMENT
മോത്തിലാല്‍ ഓസ്വാള്‍ അസ്സറ്റ് മാനേജ്‌മെന്റ് കമ്പനി നാല് ഇന്‍ഡക്‌സ് ഫണ്ടുകള്‍ പുറത്തിറക്കി. മോത്തിലാല്‍ ഓസ്വാള്‍ മിഡ്ക്യാപ് 150 ഇന്‍ഡക്‌സ് ഫണ്ട്, മോത്തിലാല്‍ ഓസ്വാള്‍ നിഫ്റ്റി 500 ഇന്‍ഡക്‌സ് ഫണ്ട്, മോത്തിലാല്‍ ഓസ്വാള്‍ നിഫ്റ്റി  ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട്, മോത്തിലാല്‍ ഓസ്വാള്‍ നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 ഇന്‍ഡക്‌സ് ഫണ്ട് എന്നിവയാണ് കമ്പനി പുതിയതായി അവതരിപ്പിച്ച ഫണ്ടുകള്‍.
ഈ നാല് ഫണ്ടുകളുടെയും ന്യൂഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ആഗസ്റ്റ് 30 വരെ ലഭ്യമാകും.
ഇന്ത്യയിലെ ആദ്യ നിഫ്റ്റി 500 ഫണ്ടാണ് മോത്തിലാല്‍ ഓസ്വാള്‍ നിഫ്റ്റി 500 ഇന്‍ഡക്‌സ് ഫണ്ട്. നിഫ്റ്റി 500 ഇന്‍ഡക്‌സിന്റെ പ്രകടനത്തിന് അനുസരിച്ചുള്ള റിട്ടേണ്‍ ആണ് സ്‌കീം ലക്ഷ്യമിടുന്നത്.  ചെലവ് കുറഞ്ഞ മള്‍ട്ടി ക്യാപ് ഇന്‍ഡക്‌സ് ഫണ്ടാണ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.  സ്ഥിരതയാര്‍ന്ന വരുമാനവും കുറഞ്ഞ റിസ്‌കും ലക്ഷ്യമിട്ട് പ്രധാനമായും ലാര്‍ജ്ക്യാപ് ഓഹരികളിലായിരിക്കും നിക്ഷേപം നടത്തുക. ഉയര്‍ന്ന റിട്ടേണും വളര്‍ച്ചയും ലക്ഷ്യമിട്ട്  20 ശതമാനം മാത്രമാണ്  മിഡ്ക്യാപ് ,സ്‌മോള്‍ ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുക.
ഇന്ത്യയിലെ ആദ്യ  മിഡ്ക്യാപ് 150 ഇന്‍ഡക്‌സ് ഫണ്ടായ മോത്തിലാല്‍ ഓസ്വാള്‍ നിഫ്റ്റി മിഡ്ക്യാപ് 150 ഇന്‍ഡക്‌സ് ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് ഫണ്ട് ആണ്.
ആദ്യ നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട് ആയ മോത്തിലാല്‍ ഓസ്വാള്‍ നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട് വലിയ ബാങ്കിങ് ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കും.
ഇന്ത്യയിലെ ആദ്യ നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 ഇന്‍ഡക്‌സ് ഫണ്ടായ മോത്തിലാല്‍ ഓസ്വാള്‍ നിഫ്റ്റി സ്‌മോള്‍ ക്യാപ് 250 ഇന്‍ഡക്‌സ് ഫണ്ട് വിപണി മൂല്യം കുറഞ്ഞ കമ്പനികളുടെ ഓഹരികളില്‍ ആയിരിക്കും നിക്ഷേപം നടത്തുക. മോത്തിലാല്‍ ഓസ്വാള്‍ എഎംസി, പേടിഎം മണി ഉള്‍പ്പടെയുള്ള എല്ലാ പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഫണ്ടുകള്‍ ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com