ADVERTISEMENT
ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ വര്‍ധന. ഈ സാമ്പത്തിക വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ ഗോള്‍ഡ് ഇടിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി 5,079.22 കോടി രൂപയായി ഉയര്‍ന്നു. അതേസമയം ഇക്കാലയളവില്‍ ഓഹരി വിപണിയില്‍ 3 ശതമാനത്തോളം ഇടിവാണ് പ്രകടമായത്.  സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ വര്‍ധനയാണ് ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലും  നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്ക് മടങ്ങിയെത്തുന്നുണ്ട്.  
ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഗോള്‍ഡ് ഇടിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി കൂടി വരികയാണന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍  സെന്‍സെക്‌സില്‍ 1,291.79 പോയിന്റിന്റെ ഇടിവുണ്ടായി. ജൂലൈയില്‍ മാത്രം മുന്‍ മാസത്തെ അപേക്ഷിച്ച് 5 ശതമാനം ഇടിവാണ് ബിഎസ്ഇ ബെഞ്ച്മാര്‍ക് സൂചികയില്‍ ഉണ്ടായത്.
ഏപ്രിലില്‍ ഗോള്‍ഡ് ഇടിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി 4,594.06 കോടി രൂപയായിരുന്നത് മെയില്‍ 4,606.69 കോടി രൂപയായി ഉയര്‍ന്നു.ജൂണില്‍ ഇത്  4,931.16 കോടി രൂപ ആണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com