ADVERTISEMENT

ഇൻട്രോ സംസ്ഥാന ട്രഷറിയിലെ നിക്ഷേപത്തിനു നാളെ മുതൽ മുതിർന്ന പൗരൻമാരല്ലാത്തവർക്കും 8.5 % പലിശ സംസ്ഥാന ട്രഷറിയിൽ ഒരു വർഷത്തിലധികമുള്ള കാലാവധിയിൽ നിക്ഷേപിച്ചാൽ ഇനി എല്ലാവർക്കും 8.5 % പലിശ  കിട്ടും. പൊതുമേഖലയിലടക്കമുള്ള ബാങ്കുകളിൽ ഏഴു ശതമാനത്തിൽ താഴെയാണ് ഈ കാലയളവിലെ പലിശ നിരക്ക്. അതായത് ബാങ്കുകളിൽ ലഭിക്കുന്നതിലും ഒന്നര ശതമാനം അധികം ട്രഷറിയിൽ നിന്നും കിട്ടും.

 

നിലവിൽ ട്രഷറിയിൽ മുതിർന്ന പൗരൻമാർക്കു നൽകുന്ന 8.5% എന്ന നിരക്ക് നാളെ മുതൽ എല്ലാവർക്കും ലഭ്യമാക്കാൻ സംസ്ഥാന ധനമന്ത്രാലയം  ഉത്തരവ് നൽകിയിരിക്കുകയാണ്. 180  ദിവസം മുതൽ ഒരു വർഷം വരെയുള്ള കാലാവധിയിൽ ഏഴു ശതമാനമായിരിക്കും പലിശ.

 

സ്ഥിരനിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന 50,000 രൂപ വരെയുള്ള പലിശ വരുമാനത്തിനു കിട്ടുന്ന ആദായനികുതി ഇളവ് ട്രഷറി നിക്ഷേപത്തിനു ബാധകമല്ല. അതിനാൽ സീനിയർ സിറ്റിസൺസിനെ സംബന്ധിച്ച് ട്രഷറി നിക്ഷേപം അത്ര ആകർഷകമല്ല. എന്നാൽ ഇത്തരം ആദായനികുതി ഇളവ് 60  വയസിനു താഴെയുള്ളവർക്ക് ബാധകമല്ല. അതുകൊണ്ട് തന്നെ   സീനിയർ സിറ്റിസൺസ് അല്ലാത്തവർക്ക്   ട്രഷറി നിക്ഷേപം ആകർഷകം തന്നെയാണ്. നിലവിൽ ഉയർന്ന പലിശ ലഭിക്കുന്നത് സഹകരണ സംഘങ്ങളിലാണ്, 8.25% . അതിലും കാൽ ശതമാനം അധികം ട്രഷറിയിൽ കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com