ADVERTISEMENT
ടാറ്റ മ്യൂച്വല്‍ ഫണ്ട് പുതിയ ഡെറ്റ് ഫണ്ട് പുറത്തിറക്കി. ടാറ്റ ബാങ്കിങ് & പിഎസ്‌യു ഡെറ്റ് ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് സ്‌കീമാണ്. ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുടെ കടപത്രങ്ങളിലായിരിക്കും ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുക. യൂണിറ്റിന് 10 രൂപയാണ് സ്‌കീമിന്റെ എന്‍എഫ്ഒ നിരക്ക്. ന്യൂ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 6 മുതല്‍ സെപ്റ്റംബര്‍ 20 വരെ ലഭ്യമാകും.
കുറഞ്ഞ നഷ്ടസാധ്യതയോടെ ന്യായമായ വരുമാനം ലഭ്യമാക്കുക എന്നതാണ് നിക്ഷേപത്തിന്റെ ലക്ഷ്യം. റെഗുലര്‍ പ്ലാനുകളും ഡയറക്ട് പ്ലാനുകളും സ്‌കീം ലഭ്യമാക്കും. രണ്ട് പ്ലാനിലും ഗ്രോത്ത് ഓപ്ഷനും ഡിവിഡന്റ് ഓപ്ഷനും തിരഞ്ഞെടുക്കാം. നിക്ഷേപത്തിനുള്ള കുറഞ്ഞ തുക 5000 രൂപയാണ്.
എന്‍ട്രി ലോഡ് ഉണ്ടായിരിക്കില്ല. നിക്ഷേപം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുകയാണെങ്കില്‍  ലഭ്യമായ എന്‍എവിയുടെ 1 ശതമാനം എക്‌സിറ്റ് ലോഡ് ഈടാക്കും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com