ADVERTISEMENT

സ്വർണ വില ഉയരുമ്പോൾ മികച്ചൊരു സ്വർണനിക്ഷേപ മാർഗമായ സോവറിൻ ഗോള്‍ഡ് ബോണ്ടിന്റെ  പുതിയ സീരീസിന്റെ വില നിശ്ചയിച്ചു. ഗ്രാമിന് 3,890 രൂപയാണ് ഗോള്‍ഡ് ബോണ്ടിന്റെ പുതിയ നിരക്ക്. ബോണ്ടിന്റെ വിതരണം സെപ്റ്റംബര്‍ 9 ന് തുടങ്ങി 13ന്അവസാനിക്കും.
ബോണ്ടിന് വേണ്ടി ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ പണം നല്‍കുന്നവര്‍ക്കും 50രൂപ വീതം ഇളവ് ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
ഭൗതിക സ്വര്‍ണ്ണത്തിന്റെ ഉപയോഗം കുറയ്ക്കുകയും അതേസമയം സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ട് അവതരിപ്പിച്ചത്.ബോണ്ടിലെ കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. ഒരു സാമ്പത്തിക വര്‍ഷം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ബോണ്ടുകളില്‍ നടത്താവുന്ന പരമാവധി നിക്ഷേപം നാല് കിലോഗ്രാമാണ്. ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും ഒരു സാമ്പത്തിക വര്‍ഷം നടത്താവുന്ന പരമവധി നിക്ഷേപം 20 കിലോഗ്രാമാണ്.
വിപണിയിലെ സ്വര്‍ണ്ണവിലയുമായി ബന്ധപ്പെട്ടായിരിക്കും ഗോള്‍ഡ് ബോണ്ടിന്റെ പ്രവര്‍ത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com