sections
MORE

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപത്തില്‍ വര്‍ധന

going up
SHARE

ഓഹരി അധിഷ്ഠിത ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം ഉയരുന്നു. ആഗസ്റ്റില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം 12.8 ശതമാനം ഉയര്‍ന്ന്‌ 9,152.43 കോടി രൂപയായി. ജൂലൈയില്‍ 8,112കോടിയായിരുന്നു നിക്ഷേപം. കഴിഞ്ഞ പത്ത്‌ മാസത്തിനുള്ളില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്കുള്ള രണ്ടാമത്തെ ഉയര്‍ന്ന നിക്ഷേപമാണ്‌ ഇത്‌. ആഗസ്റ്റ്‌ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ ആസ്‌തി 6.84 ലക്ഷം കോടി രൂപയാണ്‌.
അതേസമയം ആഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപം മുന്‍ മാസത്തെ അപേക്ഷിച്ച്‌ കുറഞ്ഞു. ആഗസ്റ്റിലെ എസ്‌ഐപി നിക്ഷേപം 8,230.76 കോടി രൂപയാണ്‌. ജൂലൈയില്‍ ഇത്‌ 8,324 കോടി രൂപയായിരുന്നു. അതേസമയം ആഗസ്‌റ്റില്‍ മൊത്തം മ്യൂച്വല്‍ ഫണ്ട്‌ ആസ്‌തി 3.8 ശതമാനം ഉയര്‍ന്ന്‌ 25.47 ലക്ഷം കോടിയായി.
ആഗസ്റ്റില്‍ ലിക്വിഡ്‌ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 79,428 കോടി രൂപയായി ഉയര്‍ന്നു. ഇക്കാലയളവില്‍ ഇഎല്‍എസ്‌എസ്‌ ഫണ്ടുകളിലേക്ക്‌ 1,2474 കോടി രൂപയുടെ നിക്ഷേപം എത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA