ADVERTISEMENT

ബാങ്ക് ആർഡിയെക്കാൾ എന്തുകൊണ്ടും മെച്ചം ഇക്വിറ്റി ഫണ്ടിലെ എസ്ഐപിയാണ്. കാരണം ഇവിടെ മൂലധനവളർച്ച കൂടുതലാണ്. നിക്ഷേപം ദീർഘകാലാടിസ്ഥാനത്തിലായതിനാൽ ഓഹരിയുടെ റിസ്ക് മറികടക്കാം. പക്ഷേ, നിങ്ങളുടെ ഒരു സാമ്പത്തികലക്ഷ്യത്തിനു വേണ്ടിയാകണം എസ്ഐപി ചേരേണ്ടത്. അത് ഒരിക്കലും ഒന്നോ രണ്ടോ മൂന്നോ വർഷത്തേക്ക് ആകരുത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, നിങ്ങളുടെ റിട്ടയർമെന്റ് എന്നിവ പോലെയുള്ള കാര്യങ്ങൾക്കായി പത്തോ അതിലധികമോ വർഷത്തേക്കു വേണം നിക്ഷേപിക്കേണ്ടത്. ഓഹരി അധിഷ്ഠിത ഫണ്ട് എസ്ഐപി പോലെ 10–20 വർഷ കാലയളവുകൊണ്ട് സമ്പത്തു വളർത്താൻ അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ്.

എസ്ഐപി മുടങ്ങിയാൽ

ഒരു എസ്ഐപി തവണ മുടങ്ങിയാൽ ഫണ്ട് ഹൗസ് നടപടി എടുക്കില്ല. എന്നാൽ മൂന്നു പ്രാവശ്യം തുടർച്ചയായി മുടങ്ങിയാൽ അവർ എസ്ഐപി റദ്ദാക്കും. പക്ഷേ, ഇലക്ട്രോണിക് പേയ്മെന്റാണെങ്കിൽ മുടങ്ങിയാൽ നിങ്ങളുടെ ബാങ്ക് പിഴ ഈടാക്കുവാൻ സാധ്യത ഉണ്ട്.എസ്‌ഐപി പോലെ തന്നെ മ്യൂച്ചൽ ഫണ്ടിൽ ഒറ്റത്തവണ നിക്ഷേപവുമാകാം. ഒറ്റത്തവണയായി അടയ്ക്കാൻ പണമുണ്ടെങ്കിൽ അതു ചെയ്യാം.അതല്ലെങ്കിൽ ചെറിയ തുക വീതം എസ്ഐപിയിൽ ഇടാം. മിക്ക കമ്പനികളും 1,000 രൂപയാണ് കുറഞ്ഞ എസ്ഐപി തുകയായി നിശ്ചയിച്ചിരിക്കുന്നത് എന്നാൽ ചില കമ്പനികൾ 500 രൂപയ്ക്കും 100 രൂപയ്ക്കും വരെ എസ്ഐപി ചെയ്യുവാനുള്ള അവസരം നൽകുന്നുണ്ട്. കൂടിയ തുകയ്ക്കു പരിധിയില്ല.  

സുരക്ഷ പ്രധാനം

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, വിപണിയുമായി ബന്ധപ്പെട്ട നഷ്ട സാധ്യതകളെല്ലാം മ്യൂച്വൽ ഫണ്ടിനുണ്ട്. അതുമൂലം നഷ്ടവും സംഭവിക്കാം. പക്ഷേ തട്ടിപ്പു നടക്കില്ല. കാരണം, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി) യുടെ കർശന നീയന്ത്രണത്തിലാണ് മ്യൂച്വൽ ഫണ്ടുകൾ. ഓരോ ദിവസവും ഫണ്ട് സംബന്ധിച്ച വിവരങ്ങൾ (വില, എക്സ്പെൻസ് റേഷ്യോ തുടങ്ങിയവയെല്ലാം) സെബി വിലയിരുത്തും. ആവശ്യമായ വിവരങ്ങൾ എല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്യും. അതിനാൽ സുതാര്യത കൂടുതലാണ്. ആർക്കും ഇവ പരിശോധിക്കാം. വിവിധ വിഷയങ്ങളിൽ ഇന്റേണൽ ഓഡിറ്റിങ്ങും എക്സ്റ്റേണൽ ഓഡിറ്റിങ്ങും എപ്പോഴും നടക്കുന്നുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com