സെബി ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു

HIGHLIGHTS
  • നിക്ഷേപം തുടങ്ങി ഏഴ് ദിവസത്തിനുള്ളില്‍ ലിക്വിഡ് ഫണ്ടില്‍ നിന്നും പുറത്തു പോകുന്നവര്‍ക്ക് എക്‌സിറ്റ് ലോഡ് ബാധമാകും
SCBI
SHAREവിപണി നിയന്ത്രകരായ സെബി ഡെറ്റ്  മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വേണ്ടിയുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി ലിക്വിഡ് സ്‌കീമുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍  പോലുള്ള ലിക്വിഡ് ആസ്തികളില്‍ കുറഞ്ഞത് 20 ശതമാനമെങ്കിലും നിക്ഷേപം നിലനിര്‍ത്തണം   എന്നത് നിര്‍ബന്ധമാക്കി. അടുത്തിടെ ഉണ്ടായ വായ്പ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
അടുത്ത വര്‍ഷം ഏപ്രില്‍ 1 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. റിസ്‌ക് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുക, മതിയായ പണലഭ്യത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വ്യവസ്ഥകള്‍  കര്‍ശനമാക്കുന്നതെന്ന് സെബി പറഞ്ഞു.
ഇത്തരം ലിക്വിഡ് ആസ്തികളിലെ നിക്ഷേപം മൊത്തം ആസ്തിയുടെ  20 ശതമാനത്തിന് താഴേക്ക് എത്തുകയാണെങ്കില്‍ അടുത്ത നിക്ഷേപം നടത്തും മുമ്പ് അസ്സറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഈ വ്യവസ്ഥ പാലിക്കുന്നതിനുള്ള  നടപടികള്‍ സ്വീകരിച്ചിരിക്കണം  എന്നാണ് സെബിയുടെ നിര്‍ദ്ദേശം
ഇതിന് പുറമെ, വാണിജ്യ ബാങ്കുകളുടെ ഹ്രസ്വകാല നിക്ഷേപങ്ങളില്‍ ഫണ്ട് ഇടുന്നതിന് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ചാര്‍ജും അഡ്വൈസറി ഫീസും ഇടാക്കാന്‍ അസ്സറ്റ്മാനേജ്‌മെന്റ് കമ്പനിയെ അനുവദിക്കില്ലെന്നും സെബി അറിയിച്ചു.  
ലിക്വിഡ്, ഓവര്‍നൈറ്റ് സ്‌കീമുകള്‍  ഘടനാപരമായ ബാധ്യതകളോ, വായ്പ വിപുലീകരിക്കാനുള്ള സൗകര്യങ്ങളോ ഉള്ള  ഹ്രസ്വകാല നിക്ഷേപങ്ങള്‍, ഡെറ്റ് , മണി മാര്‍ക്കറ്റ് ഉപകരണങ്ങള്‍ എന്നിവയില്‍ നിക്ഷേപിക്കുന്നതില്‍ നിന്നും സെബി വിലക്കിയിട്ടുണ്ട്.
എല്ലാ പുതിയ നിക്ഷേപങ്ങള്‍ക്കും പുതിയ നിയമം ബാധകമാണന്ന് സെബി അറിയിച്ചു. നിലവിലെ നിക്ഷേപങ്ങള്‍ക്ക് പുതിയ നിയമം ബാധകമായിരിക്കില്ല.
നിക്ഷേപം തുടങ്ങി ഏഴ് ദിവസത്തിനുള്ളില്‍ ലിക്വിഡ് ഫണ്ടില്‍ നിന്നും പുറത്തു പോകുന്നവര്‍ക്ക് എക്‌സിറ്റ് ലോഡ് ബാധമായിരിക്കുമെന്നും സെബി അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA