ADVERTISEMENT

നിങ്ങളുടെ കൈവശം ഏതെങ്കിലും കമ്പനികളുടെ കടലാസു രൂപത്തിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടോ? ഇത്‌ ഡീമാറ്റ്‌ രൂപത്തിലേക്കു മാറ്റിയില്ലെങ്കിൽ അതിൻമേൽ ഇടപാടു നടത്താനാകില്ല. എന്നു മാത്രമല്ല, അവയുടെ മൂല്യത്തെ അതു ബാധിക്കുകയും ചെയ്യും. എന്താണ്‌ ഇതിനുള്ള നടപടികള്‍? പ്രത്യേകമായി എന്തെങ്കിലും ചാര്‍ജുകൾ നല്‍കേണ്ടതുണ്ടോ? 

ഇപ്പോൾ കടലാസു രൂപത്തിലുള്ള ഓഹരികൾ വെറുതെ കൈവശം വെക്കാനെ പാടുള്ളു.അത്തരം ഓഹരികളിൽ ഇടപാടു നടത്തുകയോ കൈമാറ്റം ചെയ്യുകയോ വേണമെങ്കിൽ അത് ഇലക്ട്രോണിക് രൂപത്തിലേക്ക് മാറ്റണം. ഡീമാറ്റ് എന്നാണിതിനു പറയുന്നത്. ഇന്ത്യയിൽ രണ്ടു ശതമാനത്തോളം ഓഹരികൾ ഇപ്പോഴും കടലാസു രൂപത്തിലുണ്ടെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഭൗതികരൂപത്തിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റുന്നതിന്‌ ഏതെങ്കിലും ഒരു ഡിപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റിന്റെ (ഡിപി) അടുത്ത്‌ ഡെപ്പോസിറ്ററി അക്കൗണ്ട്‌ തുറക്കണം. നിങ്ങള്‍ക്കു താല്‍പര്യമുള്ള ഏതെങ്കിലും സ്റ്റോക് ബ്രോക്കര്‍/ബാങ്കിനെ സമീപിക്കുക. 

ഡീമാറ്റ്‌ അക്കൗണ്ട്‌ തുറക്കുന്നതിന്‌ കെവൈസി വിവരങ്ങള്‍, തിരിച്ചറിയല്‍– മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ എന്നിവ നൽകണം. അക്കൗണ്ട്‌ തുറക്കുന്നതിന്‌ ചില ഫീസുകളും അടയ്‌ക്കേണ്ടതായി വരും. ഡീമാറ്റ്‌ അക്കൗണ്ട്‌ തുറന്നു കഴിഞ്ഞാല്‍ ഭൗതിക രൂപത്തിലുള്ള ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ ഡിപി നിങ്ങളോട്‌ ആവശ്യപ്പെടും. അതിന് ഒരു റെസീപ്‌റ്റ്‌ നല്‍കുകയും ചെയ്യും. 

പിന്നീട് ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഇലക്ട്രോണിക്‌ രൂപത്തിലാക്കുന്നതിന് റജിസ്‌ട്രാര്‍ ഓഫ്‌ കമ്പനിക്ക്‌ അയച്ചു കൊടുക്കും. ഇത്‌ അംഗീകരിച്ചു കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ്‌ രൂപത്തിലുള്ള അത്രയും ഓഹരികൾ നിങ്ങളുടെ ഡീമാറ്റ്‌ അക്കൗണ്ടില്‍ ഡീമാറ്റ്‌ രൂപത്തില്‍ ക്രെഡിറ്റ്‌ ആകും. ഡീമാറ്റ്‌ അക്കൗണ്ടിന്‌ ഡിപി വാര്‍ഷിക മെയിന്റനന്‍സ്‌ ചാര്‍ജും ഈടാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com