ADVERTISEMENT

ഓഹരി വിപണയിലെ ചാഞ്ചാട്ടം തുടര്‍ന്നിട്ടും ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടില്‍ എത്തിയത് 8231 കോടി രൂപയുടെ എസ്ഐപി നിക്ഷേപം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 7.5 ശതമാനം വര്‍ധനയാണ് നിക്ഷേപ തുകയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നേടാനായത്. ഇതോടെ ഈ സാമ്പത്തിക വര്‍ഷം ഇതേവരെ 41098 കോടി രൂപ എസ്ഐപിയിലൂടെ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ നിക്ഷേപം 36760 കോടി രൂപയായിരുന്നു. എന്നാല്‍ പ്രതിമാസ നിക്ഷേപ കണക്ക് പരിശോധിച്ചാല്‍ ജൂലൈയേക്കാള്‍ ഓഗസ്റ്റില്‍ എസ്ഐപി നിക്ഷേപത്തില്‍ ഇടിവാണ് സംഭവിച്ചത് എന്ന് കാണാം. ജൂലൈയില്‍  8324 ഉം ജൂണില്‍8122 ഉം മെയില്‍ 8183 ഉം ഏപ്രിലില്‍ 8238 ഉം  കോടി രൂപയാണ് എസ്ഐപി മാര്‍ഗത്തിലൂടെ മ്യൂച്വല്‍ ഫണ്ടില്‍ എത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളുടെ കണക്ക് എടുത്താല്‍ നിക്ഷേപകര്‍ എസ്.ഐ.പിയിലൂടെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന തുക വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്.

 

 2016-17 കാലയളവില്‍ മൊത്തം എസ്.ഐ.പി നിക്ഷേപം 43900 കോടി രൂപയായിരുന്നു എങ്കില്‍ 2017-18 കാലയളവില്‍ ഇത് 67,000 കോടി രൂപയായി ഉയര്‍ന്നു. 2018-19 ലാകട്ടെ 92700 കോടി രൂപയുടെ എസ്ഐപി നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടില്‍ എത്തിയത്. മൊത്തം 2.81 കോടി എസ്ഐപി അക്കൗണ്ടുകളാണ് ഇന്ത്യയിലുള്ളത്.  ഓരോ മാസവും 9.39 എസ്ഐപി അക്കൗണ്ടുകള്‍ നിക്ഷേപകര്‍ ആരംഭിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com