ADVERTISEMENT
രാജ്യത്ത് നിലവിലുള്ള ക്രഡിറ്റ് റിസ്‌ക് കൈകാര്യം ചെയ്യാനായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡ് സ്‌കീമുകള്‍ക്ക് മേല്‍ പുതിയ നിബന്ധനചുമത്തി. അതുപ്രകാരം അടുത്തവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ലിക്വിഡ് സ്‌കീമുകളിലേക്ക് സമാഹരിക്കുന്ന തുകയുടെ 20 ശതമാനം പെട്ടെന്ന് പണമാക്കി മാറ്റാവുന്ന ഗവണ്‍മെന്റ് സെക്യൂരിറ്റീസിലും കാഷിലും നിക്ഷേപിച്ചിരിക്കണം. പരമാവധി ലിക്വിഡിറ്റി ഉറപ്പാക്കാനാണ് ഇത്. ഇത്തരം മാര്‍ഗങ്ങളിലുള്ള നിക്ഷേപം സ്‌കീമിന്റെ അറ്റ ആസ്തിയുടെ 20 ശതമാനത്തില്‍ കുറഞ്ഞുപോയാല്‍ കൂടുതല്‍ നിക്ഷേപം നടത്തും മുമ്പ് നിബന്ധന പാലിച്ചിരിക്കണം. നിക്ഷേപം നടത്തി ഏഴുദിവസത്തിനുള്ളില്‍ നിക്ഷേപകര്‍ ലിക്വിഡ് ഫണ്ട് വിറ്റൊഴിഞ്ഞാല്‍ എക്‌സിറ്റ് ലോഡ് ചുമത്താനും സെബി അനുമതി നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com