• എമർജൻസി ഫണ്ട് ഉണ്ടെങ്കിൽ സാമ്പത്തിക അരക്ഷിതാവസ്ഥയെ മറികടക്കാം
• ആറുമാസത്തെ നിങ്ങളുടെ വരുമാനം എമർജൻസി ഫണ്ടായി കരുതണം
കുറച്ച് കാശ് മെച്ചം പിടിക്കണം എന്നുണ്ട് പക്ഷേ ഒരിക്കലും നടക്കാറില്ല മിക്കവരുടേയും സ്ഥിരം പല്ലവിയാണ് ഇത് എന്തുകൊണ്ട് നിങ്ങൾക്ക് സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്നില്ല. പല തരത്തിലുള്ള സാമ്പത്തിക പ്രലോഭനങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തതാണ് പ്രധാന കാരണം.
പ്രലോഭനങ്ങളെ എങ്ങനെ മറികടക്കാം?
ഇത് ഏറ്റവും അധികം ബാധിക്കുന്നത് എമർജൻസി ഫണ്ടുകളെയാണ്. അത്യാവശ്യഘട്ടങ്ങളിലേക്കായി നീക്കി വെക്കേണ്ട തുക പലവിധത്തിൽ ചെലവഴിക്കപ്പെടുന്നു. പെട്ടെന്നുള്ള ആശുപത്രി ആവശ്യങ്ങൾ, ജോലി നഷ്ടപ്പെടൽ, പെട്ടെന്നു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വരുക തുടങ്ങിയ പലതരം അപ്രതീക്ഷിത ഘട്ടങ്ങളെ കൈകാര്യം ചെയ്യുന്നത് അനുസരിച്ചാണ് ഒരാൾ സാമ്പത്തികമായി സുരക്ഷിതൻ ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്.
ഇത്തരം ഘട്ടങ്ങളിൽ അത് വീട്ടുചെലവിനെ ബാധിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അൽപ്പം പരു ങ്ങലിലാണ്.
അപ്പോൾ കടം വാങ്ങുന്നത് കൂടുന്നു. ക്രമേണ സാമ്പത്തിക സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നു.
വരുമാനത്തിൽ സ്ഥിരതയും അതോടൊപ്പം ചെറിയ തോതിൽ വളർച്ചയും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം സന്ദർഭങ്ങളെ അതി ജീവിക്കാൻ കഴിയൂ.
ചെറിയ സാമ്പത്തിക ബാധ്യതകളാണെങ്കിൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. എന്നാൽ കൂടുതൽ ഇഎംഐ തിരിച്ചടവ്, ക്രെഡിറ്റ് കാർഡ്, പഴ്സനൽ ലോൺ, മറ്റു ബാധ്യതകൾ തുടങ്ങിയവ ഉണ്ടെങ്കിൽ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ എത്തിച്ചേരും. അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധുക്കൾ സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരെ ആശ്രയിക്കാമെങ്കിലും ശാശ്വതമല്ല. ഈ ഘട്ടങ്ങളിൽ നിങ്ങളുടെ നല്ല സമയങ്ങളിൽ സ്വരൂപിച്ച നിക്ഷേപങ്ങൾ ഉപകാരപ്പെടും. ആറു മാസത്തെ നിങ്ങളുടെ വരുമാനം അല്ലെങ്കിൽ ഒരുവർഷത്തെ വീട്ടുചെലവിനുള്ള തുക എമർജൻസി ഫണ്ട് ആയി കരുതണം. ഇത് ബാങ്ക് ഡെപ്പോസിറ്റായോ ലിക്വിഡ് ഫണ്ടിലോ സൂക്ഷിക്കാം.
വീട്ടു ചിലവിൽ വിട്ടുവീഴ്ച ചെയ്യാതെ അപ്രതീക്ഷിതമായ സാമ്പത്തിക ആവശ്യങ്ങളും ചെലവുകളും നിറവേറ്റുന്ന വർ വളരെ വേഗം സാമ്പത്തിക ലക്ഷ്യം കൈവരിക്കും.