sections
MORE

ഭാരത്‌-22 ഇടിഎഫിന്റെ നാലാം ഘട്ടം: ചെറുകിടക്കാർക്ക് അവസരം നാളെ

HIGHLIGHTS
  • ഒക്ടോബര്‍ 4 ന്‌ ആണ്‌ റീട്ടെയില്‍ നിക്ഷേപകര്‍ക്ക്‌ വേണ്ടിയുള്ള ഇഷ്യു തുടങ്ങുന്നത്‌
go up
SHARE

ഭാരത്‌-22 ഇടിഎഫിന്റെ നാലാം ഘട്ടം ഒക്ടോബര്‍ 3 ന്‌ തുടങ്ങി. ഇത്തവണ 8,000 കോടി രൂപ സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഒക്ടോബര്‍ 3ന്‌ ആങ്കര്‍ നിക്ഷേപകര്‍ക്കും മറ്റ്‌ സ്ഥാപന നിക്ഷേപകര്‍ക്കും വേണ്ടിയുള്ള ഇഷ്യു തുടങ്ങി. ഒക്ടോബര്‍ 4 ന്‌ ആണ്‌ റീട്ടെയില്‍ നിക്ഷേപകര്‍ക്ക്‌ വേണ്ടിയുള്ള ഇഷ്യു. ഇവര്‍ക്ക്‌ ഇഷ്യു നിരക്കില്‍ 3 ശതമാനം ഇളവ്‌ ലഭിക്കും.
ഭാരത്‌ -22 ഇടിഎഫ്‌ വഴി ഇതുവരെ സര്‍ക്കാര്‍ 35,900 കോടി രൂപ സമാഹരിച്ചു കഴിഞ്ഞു. 2017 നവംബറില്‍ ആയിരുന്നു ഭാരത്‌ 22 ഇടിഎഫിന്റെ ആദ്യ ഘട്ട വില്‍പ്പന. ഇതിലൂടെ 14,500 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. 2018 ജൂണില്‍ നടന്ന രണ്ടാം ഘട്ടത്തില്‍ 8,400 കോടി രൂപയും 2019 ഫെബ്രുവരയില്‍ നടന്ന മൂന്നാം ഘട്ടത്തില്‍ 13,000 കോടി രൂപയും സര്‍ക്കാര്‍ സമാഹരിച്ചു.

ഈ സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച്‌ 1.05 ലക്ഷം കോടി സമാഹരിക്കാനാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഈ ലക്ഷ്യത്തിലേക്ക്‌ എത്താന്‍ ഇടിഎഫ്‌ വഴിയുള്ള ധനസമാഹരണം സഹായിക്കുമെന്നാണ്‌ പ്രതീക്ഷ.
ഒഎന്‍ജിസി, ഐഒസി, എന്‍ടിപിസി, ബിപിസിഎല്‍, കോള്‍ ഇന്ത്യ, നാല്‍കോ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങള്‍ ഭാരത്‌ 22ഇടിഎഫിന്റെ ഭാഗമാണ്‌.എസ്‌ബിഐ, ഇന്ത്യന്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ എന്നീ മൂന്ന്‌ പൊതുമേഖലാ ബാങ്കുകളും ഭാരത്‌ 22 ഇടിഎഫില്‍ ഉള്‍പ്പെടുന്നുണ്ട്‌. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌ ആണ്‌ ഇടിഎഫ്‌ കൈകാര്യം ചെയ്യുന്നത്‌.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA