sections
MORE

പ്രവാസികള്‍ക്ക് എങ്ങനെ ബജാജ് ഫിനാന്‍സില്‍ സ്ഥിര നിക്ഷേപം നടത്താം

HIGHLIGHTS
  • മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.70 ശതമാനം ലഭിക്കും.
bajaj-FD
SHARE

ഇന്ത്യയിലെ എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ ഏതാണ്ട് 80000 കോടിയോളം വരുന്ന തുകയാണ് പ്രവാസികള്‍ സൂക്ഷിച്ചിരിക്കുന്നത്. പക്ഷേ, വളരെ കുറഞ്ഞ പലിശയേ ഇതിനു ലഭിക്കുകയുള്ളു. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ച് വൈവിധ്യമാര്‍ന്ന രീതികളിലൂടെ തങ്ങളുടെ സമ്പാദ്യം വളര്‍ത്തുന്നതിനെക്കുറിച്ചാണ് പ്രവാസികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. പ്രവാസി നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കാനായി റിസര്‍വ് ബാങ്ക് വിവിധ പദ്ധതികള്‍ തയാറാക്കിയിട്ടുമുണ്ട്. ഇവ തിരഞ്ഞടുക്കുമ്പോള്‍ പ്രാഥമികമായി ശ്രദ്ധിക്കേണ്ട രണ്ടു ഘടകങ്ങളുണ്ട്. അത് സുരക്ഷിതത്വമുള്ളതും ഉയര്‍ന്ന വരുമാനം നല്‍കുന്നതുമായിരിക്കണം. ബജാജ് ഫിനാന്‍സിന്റെ എന്‍ആര്‍ഐ ഫിക്‌സഡ് ഡിപോസിറ്റുകള്‍ ഇത്തരത്തിലുള്ള ഒരു പദ്ധതിയാണ്. ഈ മേഖലയിലെ മികച്ച റേറ്റിങും പലിശ നിരക്കുകളുമാണ് അതിനുള്ളത്. 

കൂടാതെ നിങ്ങളുടെ പണം നിക്ഷേപിക്കാന്‍ ഏറെ സൗകര്യമാണെന്നതും ശ്രദ്ധേയമാണ്. വിദേശത്തു താമസിച്ചു കൊണ്ട് നിങ്ങളുടെ നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അതിനായുള്ള പ്രക്രിയകള്‍ വളരെ എളുപ്പത്തിലുള്ളതാവണമല്ലോ?. ഇതെല്ലാം കണക്കിലെടുത്തു കൊണ്ട് ബജാജ് ഫിനാന്‍സ് എന്‍ആര്‍ഐ എഫ്ഡിയില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ചു കൂടുതല്‍ അറിയാം:

അപേക്ഷിക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട പ്രധാന വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

∙ ഒരു എന്‍ആര്‍ഒ അക്കൗണ്ട് വഴി മാത്രമേ നിങ്ങള്‍ക്കു നിക്ഷേപം നടത്താനാവൂ. എന്‍ആര്‍ഇ അക്കൗണ്ടുകളില്‍ നിന്നുള്ള പണം സ്വീകരിക്കില്ല.

∙ചെക്ക് വഴി മാത്രമേ നിക്ഷേപം നടത്താനാവൂ. ഇതിനു പുറമെ എന്‍ആര്‍ഒ അക്കൗണ്ടില്‍ നിന്ന് നെഫ്‌റ്റോ ആര്‍ടിജിഎസോ വഴി പണം കൈമാറാം. ഡിമാന്റ് ഡ്രാഫ്റ്റ്, ഐഎംപിഎസ്, യുപിഐ, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയ മറ്റു രീതികള്‍ സ്വീകാര്യവുമല്ല. 

∙വാര്‍ഷിക പലിശയുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ അക്കൗണ്ടില്‍ ബന്ധപ്പെട്ട ടിഡിഎസ് നിരക്ക് ബാധകമായിരിക്കും. 

∙വാര്‍ഷികാടിസ്ഥാനത്തില്‍ നേടുന്ന പലിശ 50 ലക്ഷം രൂപയ്ക്ക് താഴെയാണെങ്കില്‍ 31.2 ശതമാനവും 50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയ്ക്കാണെങ്കിൽ 34.32 ശതമാനവും ഒരു കോടി രൂപയ്ക്ക് മുകളിലാണെങ്കില്‍ 35.88 ശതമാനവും ടിഡിഎസ് ആയിരിക്കും. 

എങ്ങനെ അപേക്ഷിക്കാം?

∙ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

∙ അപേക്ഷാ ഫോം പൂരിപ്പിച്ച് ഒരു കോളിനായി അപേക്ഷിക്കുക.

∙നിങ്ങളുമായി ബന്ധപ്പെടുവാന്‍ ഒരു പ്രതിനിധിയെ ചുമതലപ്പെടുത്തുക.

∙ആവശ്യമായ രേഖകള്‍ നല്‍കുകയും ചെക്ക്, ആര്‍ടിജിഎസ്, നെഫ്റ്റ് എന്നിവ വഴി നിക്ഷേപം നടത്തുകയും ചെയ്യുക. 

ഉയര്‍ന്ന പലിശ നിരക്കുകള്‍

ഒരു പ്രവാസി എന്ന നിലയില്‍ ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുമ്പോള്‍ നിങ്ങളുടെ പ്രായം അടക്കമുള്ള ഘടകങ്ങള്‍ പരിഗണിക്കാതെ തന്നെ ആകര്‍ഷകമായ പലിശ നിരക്കിന്റെ ആനുകൂല്യം സ്വന്തമാക്കാം. 36 മാസത്തിനു ശേഷം പലിശയടക്കം ലഭിക്കുന്ന പദ്ധതിയില്‍ 8.35 ശതമാനമാണു നിങ്ങള്‍ക്കു ലഭിക്കുന്നത്. അതേ സമയം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.70 ശതമാനം ലഭിക്കും. 

നിങ്ങള്‍ മൂന്നു വര്‍ഷ കാലാവധിക്ക് പത്തു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ പുതിയ ഉപഭോക്താവാണെങ്കില്‍ 8.35 ശതമാനം പലിശയായിരിക്കും ലഭിക്കുക. 2,71,999 രൂപ പലിശയടക്കം 12,71,999 രൂപയായിരിക്കും കാലാവധിക്കു ശേഷം ലഭിക്കുക. നിലവിലുള്ള ഉപഭോക്താവാണെങ്കില്‍ 8.45 ശതമാനം നിരക്കോടെ 2,75,524 രൂപ പലിശയോടെ 12,75,524 രൂപ കാലാവധിക്കു ശേഷം ലഭിക്കും. മുതിര്‍ന്ന പൗരനാണെങ്കില്‍ 8.70 ശതമാനം പലിശ നിരക്കായിരിക്കും ബാധകം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 2,84,366 രൂപ പലിശയടക്കം 12,84,366 രൂപ ലഭിക്കും. 

ഉയര്‍ന്ന വിശ്വാസ്യതയും സ്ഥിരതയും

പ്രമുഖ റേറ്റിങ് ഏജന്‍സികള്‍ ഈ പദ്ധതിക്ക് ഉയര്‍ന്ന റേറ്റിങാണ് നല്‍കിയിട്ടുള്ളത്. ഐ.സി.ആര്‍.എ. ഇതിന് എം എഎഎ റേറ്റിങും ക്രിസില്‍ എഫ് എഎഎ റേറ്റിങും നല്‍കിയിട്ടുണ്ട്. വിതരണക്കാര്‍ വിശ്വസ്തരാണെന്നും കൃത്യമായി പലിശ നല്‍കുന്നു എന്നുമാണിതു സൂചിപ്പിക്കുന്നത്. ആസ്തികള്‍ കൈകാര്യം ചെയ്യാനുള്ള വിതരണക്കാരുടെ കഴിവും ഇതു സൂചിപ്പിക്കുന്നുണ്ട്. ക്രിസിലിന്റെ എഫ് എഎഎ റേറ്റിങ് സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന സുരക്ഷിതത്വമാണ് സൂചിപ്പിക്കുന്നത്. ഐ.സി.ആര്‍.എ.യുടെ എം എഎഎ റേറ്റിങ് ഉയര്‍ന്ന വായ്പാ നിലവാരവും സൂചിപ്പിക്കുന്നു. വിപണി സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ തന്നെയുള്ള  ഉറപ്പായ വരുമാനമാണ് ഇവ രണ്ടും കൂടെ സൂചിപ്പിക്കുന്നത്. 

നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായ കാലാവധി

ബജാജ് ഫിനാന്‍സ് എന്‍ആര്‍ഐ ഫിക്‌സഡ് ഡിപോസിറ്റില്‍ നിക്ഷേപിക്കുമ്പോള്‍ അനുയോജ്യമായ ഒരു കാലാവധി തെരഞ്ഞെടുക്കുകയും അതേ സമയം തന്നെ മല്‍സരാധിഷ്ഠിതമായ പലിശ നിരക്ക് അനുഭവിക്കുകയും ചെയ്യാം. കൃത്യമായ ആസൂത്രണത്തിലൂടെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുകയും ഉയര്‍ന്ന വരുമാനം നേടുകയും ചെയ്യാം. 12 മുതല്‍ 36 മാസം വരെയുള്ള കാലാവധികളിലാണ് ഇതില്‍ നിക്ഷേപിക്കാവുന്നത്. തുടര്‍ച്ചയായ ഓരോ നിക്ഷേപത്തിനും ഇടയില്‍ 15 ദിവസത്തെ ഇടവേള വേണം എന്നും വ്യവസ്ഥയുണ്ട്. കുറഞ്ഞ നഷ്ട സാധ്യതയുള്ള നിക്ഷേപത്തിനുള്ള അവസരമാണ് സ്ഥിര നിക്ഷേപങ്ങള്‍ നല്‍കുന്നത്. ഇതിനു പുറമെ വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യമായ ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ക്കായി ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തി നിങ്ങള്‍ക്കു മികച്ച നേട്ടമുണ്ടാക്കാനാവും.  ഇതിനെല്ലാം തുടക്കം കുറിക്കാനായി ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് ഒരു കോളിനായുള്ള അപേക്ഷ നല്‍കുക മാത്രമേ വേണ്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA