ADVERTISEMENT
റിപ്പോ നിരക്കില്‍ കുറവ് വന്നതിനാല്‍ ബാങ്കുകള്‍  സ്ഥിര നിക്ഷേപത്തിന്റെ പലിശയിലും ഉടന്‍ കുറവ് വരുത്താന്‍ സാധ്യത ഉണ്ട്. ഈ വര്‍ഷം തുടര്‍ച്ചയായി റിപ്പോ നിരക്കില്‍ കുറവ് വരുത്തിയതോടെ  ബാങ്കുകള്‍ എഫ്ഡി നിരക്കിലും കുറവ്  വരുത്താന്‍ തുടങ്ങിയിരുന്നു. എസ്ബിഐ ഇതിനോടകം എഫ്ഡി നിരക്കില്‍ മൂന്ന് തവണ കുറവ് വരുത്തി കഴിഞ്ഞു. ആര്‍ബിഐ റിപ്പോ നിരക്ക് കുറച്ചതിനാല്‍ വരും ദിവസങ്ങളില്‍ എസ്ബിഐ സ്ഥിര നിക്ഷേപത്തിന്റെ മാത്രമല്ല സേവിങ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്കില്‍ കുറവ് വരുത്താന്‍ സാധ്യതയുണ്ട്. കാരണം  ബാലന്‍സ് ഒരു ലക്ഷത്തില്‍ കൂടുതല്‍ വരുന്ന സേവിങ്‌സ് അക്കൗണ്ടുകള്‍ റിപ്പോ നിരക്കുമായാണ് ബാങ്ക്  ബന്ധിപ്പിച്ചിരിക്കുന്നത്.
പലിശ നിരക്ക് കുറയുന്നതിനാല്‍ എഫ്ഡി നിക്ഷേപത്തിന്റെ ആകര്‍ഷണീയത് വരും ദിനങ്ങളില്‍ കുറയാനാണ് സാധ്യത.
അതേസമയം ചെറു സാമ്പാദ്യ പദ്ധതികളുടെ ഡിംസബര്‍ പാദത്തിലെ പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com