ADVERTISEMENT
ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂചല്‍ ഫണ്ടിന്റെ ബാങ്കിങ് ഇ ടി എഫിന്റെ ന്യൂ ഫണ്ട് ഓഫറിനു തുടക്കമായി. നിഫ്റ്റി ബാങ്ക് ഇന്‍ഡെക്‌സ് ഓഹരികളിലാവും ഈ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിന്റെ നിക്ഷേപം. ന്യൂ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 22-ന് അവസാനിക്കും. കുറഞ്ഞത് അയ്യായിരം രൂപയും തുടര്‍ന്ന് ആയിരം രൂപയുടെ ഗുണിതങ്ങളായും ന്യൂ ഫണ്ട് ഓഫര്‍ കാലാവധിയില്‍ നിക്ഷേപിക്കാം.
നിഫ്റ്റിയിലെ ബാങ്കിങ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു മേഖലയാണെന്ന് ആദിത്യ ബിര്‍ള സണ്‍ലൈഫ് എ എം സി മാനേജിങ് ഡയറക്ടര്‍ എ ബാലസുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. കോര്‍പറേറ്റ് നികുതി കുറക്കല്‍, പൊതു മേഖലാ ബാങ്കുകളുടെ സംയോജനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ നടപടികളും വിപണിയുടെ വിശ്വാസം വര്‍ധിപ്പിക്കാനും വളര്‍ച്ച ത്വരിതപ്പെടുത്താനും സഹായകമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഹരികള്‍ പോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്ത് വ്യാപാരം നടത്തുന്നവയാണ്  ഇ ടി എഫ് എന്ന എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com