ADVERTISEMENT

തങ്ങളുടെ നിക്ഷേപങ്ങളില്‍ നിന്നു ലഭിക്കുന്ന നേട്ടത്തെക്കുറിച്ചു പലപ്പോഴും പ്രവാസികള്‍ക്കു നിരവധി സംശയങ്ങളുണ്ടാകും. പതിവ് എന്‍ആര്‍ഒ അക്കൗണ്ടുകളില്‍ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനത്തെക്കുറിച്ചുള്ള ആശങ്കയാവും പലപ്പോഴും അവരുടെ ചിന്തയിലുണ്ടാകുക. ഇതിനു പരിഹാരമായി സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കാനും പ്രവാസികള്‍ക്കാവും. പക്ഷേ, ഇങ്ങനെ സ്ഥിര നിക്ഷേപങ്ങളിലേക്കു നീങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടുതല്‍ വരുമാനം നേടുന്നതോടൊപ്പം സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചകള്‍ പാടില്ല എന്നതാണ് ഇതില്‍ ആദ്യത്തേത്. ആവശ്യാനുസരണമുള്ള ലിക്വിഡിറ്റി, മുതലിന്റെ സുരക്ഷിതത്വം, നഷ്ടസാധ്യതകള്‍ കുറച്ച് പരമാവധി വരുമാനം നേടുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടേണ്ടത്. ഇതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്നു പരിശോധിക്കാം.

മികച്ച സ്ഥാപനങ്ങളിലൂടെ നഷ്ടസാധ്യതകളില്ലാതെ മികച്ച വരുമാനം കൈവരിക്കാം

മികച്ച നിക്ഷേപ സ്ഥാപനത്തെ കണ്ടെത്തുകയാണ് ആരോഗ്യകരമായ നിക്ഷേപം ആരംഭിക്കുന്നതിന്റെ ആദ്യ പടി. വിശ്വാസ്യതയുടേയും അവര്‍ വാഗ്ദാനം ചെയ്യുന്ന വരുമാനത്തിന്റേയും അടിസ്ഥാനത്തില്‍ വേണം ഇതിനായുള്ള താരതമ്യ പഠനങ്ങള്‍ നടത്തുവാന്‍. ഇവ രണ്ടും നല്‍കുന്നൊരു സ്ഥാപനമാണ് ബജാജ് ഫിനാന്‍സ്. ഐ സി ആര്‍എയുടെ എംഎഎഎ, ക്രിസിലിന്റെ എഫ്എഎഎ, എസ് ആന്റ് പി ഗ്ലോബലിന്റെ –ബിബിബി തുടങ്ങിയ റേറ്റിങുകളുടെ പിന്‍ബലത്തോടെ മുതലിനു സുരക്ഷിതത്വം ഉറപ്പാക്കുകയും 8.70 ശതമാനം വരെ വരുമാനം നല്‍കുകയും ചെയ്യുന്നവയാണ് ഇത്.
ബജാജ് ഫിനാന്‍സിന്റെ പ്രവാസി സ്ഥിര നിക്ഷേപങ്ങളില്‍ പലിശ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നത്, മൂന്നു വര്‍ഷ കാലാവധിയില്‍ വരുമാനം ഏറ്റവും ഒടുവില്‍ ലഭിക്കുന്ന രീതി തിരഞ്ഞെടുമ്പോഴാണ്. മൂന്നു വര്‍ഷ കാലാവധിയില്‍ പുതിയ നിക്ഷേപകര്‍ക്ക് 8.35 ശതമാനം പലിശ ലഭിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 8.70 ശതമാനം പലിശയാണു ലഭിക്കുക. അതായത് പുതിയ ഉപഭോക്താക്കള്‍ പത്തു ലക്ഷം രൂപ മൂന്നു വര്‍ഷത്തേക്കു നിക്ഷേപിച്ചാല്‍ 8.35 ശതമാനം നിരക്കില്‍ 2,71,999 രൂപ പലിശയായി നേടാനാകും. മുതിര്‍ന്ന പൗരന്‍മാര്‍ക്കാണെങ്കില്‍ 8.70 ശതമാനം നിരക്കില്‍ 2,84,366 രൂപയും ലഭിക്കും.

ഇരട്ട നികുതിയെ കുറിച്ച് മനസിലാക്കിയിരിക്കണം

പ്രവാസികള്‍ തങ്ങളുടെ നിക്ഷേപം നടത്തുമ്പോള്‍ അതിനുള്ള നികുതി ബാധ്യതകളെക്കുറിച്ച് കൃത്യമായി മനസിലാക്കിയിരിക്കണം. ഒരു പ്രവാസിയെന്ന നിലയില്‍ ഇന്ത്യയില്‍ വരുമാനമുണ്ടാക്കുമ്പോള്‍ ഇരു രാജ്യങ്ങളിലും അതിനു നികുതി ബാധ്യത ഉണ്ടായേക്കാം. നിങ്ങള്‍ താമസിക്കുന്ന രാജ്യവും ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കാനുള്ള ധാരണയുണ്ടോ എന്നു പരിശോധിക്കുകയാണ് ഇവിടെ ആദ്യമായി ചെയ്യേണ്ടത്. ഡിടിഎഎ എന്നറിയപ്പെടുന്ന ആ ധാരണയുള്ള രാജ്യത്താണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് നികുതി ഒഴിവോ നികുതി ക്രെഡിറ്റോ അവകാശപ്പെടാനാവും.

ലക്ഷ്യങ്ങള്‍ക്കനുസൃതമായി സ്ഥിര നിക്ഷേപ കാലാവധി നിശ്ചയിക്കണം

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ചുള്ള കാലാവധിയാകണം സ്ഥിര നിക്ഷേപങ്ങള്‍ക്കായി തെരഞ്ഞെടുക്കേണ്ടത്. ബജാജ് ഫിനാന്‍സ് പോലുള്ള സ്ഥാപനങ്ങള്‍ 12 മുതല്‍ 36 മാസം വരെയുള്ള അനുയോജ്യമായ കാലാവധി തെരഞ്ഞെടുക്കുവാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കുന്നുണ്ട്. നാട്ടിലേക്കുള്ള യാത്രയ്‌ക്കോ ടിക്കറ്റിനോ ഒക്കെ ഉപയോഗിക്കുകയാണ് ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ ഒരു വര്‍ഷത്തേക്കോ രണ്ടു വര്‍ഷത്തേക്കോ നിക്ഷേപം നടത്താം. അതു പോലെ തന്നെ നാട്ടിലുളള ബന്ധുക്കളെ സഹായിക്കുന്നതിനോ തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ പലിശ ഇടവേളകളില്‍ ലഭിക്കുന്ന രീതി തെരഞ്ഞെടുക്കണം.
പത്തു ലക്ഷം രൂപ മൂന്നു വര്‍ഷ കാലാവധിക്കു നിക്ഷേപിക്കുന്നു എന്നു കരുതുക. ഇതില്‍ പ്രതിമാസം പലിശ ലഭിക്കുന്ന രീതിയാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ 8.05 ശതമാനം പലിശ നിരക്കില്‍  6,708 രൂപയായിരിക്കും ലഭിക്കുക. മൂന്നു മാസം കൂടുമ്പോള്‍ ലഭിക്കുന്ന രീതി തെരഞ്ഞെടുത്താല്‍ 8.10 ശതമാനം നിരക്കില്‍ 20,250 രൂപ ലഭിക്കും. ആറു മാസം കൂടുമ്പോള്‍ ലഭിക്കുന്ന രീതിയാണെങ്കില്‍ 8.18 ശതമാനം നിരക്കില്‍ 40,900 രൂപയും ഓരോ വര്‍ഷവും ലഭിക്കുന്ന രീതിയാണെങ്കില്‍ 8.35 ശതമാനം നിരക്കില്‍ 83,500 രൂപയും ലഭിക്കും.

ആവശ്യമുള്ളപ്പോള്‍ പണത്തിന്റെ ലഭ്യത ഉറപ്പാക്കണം

ആവശ്യമുള്ളപ്പോള്‍ പണം ലഭിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഘടകമാണ്. വിവിധ ഘട്ടങ്ങളില്‍ ആവശ്യമായി വരുമ്പോള്‍ പണം ലഭിക്കും വിധം വ്യത്യസ്ഥ നിക്ഷേപങ്ങള്‍ നടത്തുകയെന്നത് ഇവിടെ ആശ്രയിക്കാവുന്ന രീതിയാണ്. അതായത് ഒരൊറ്റ സ്ഥിര നിക്ഷേപം നടത്തുന്നതിനു പകരം വിവിധ തുകകളുടെ വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ തുടങ്ങാം. ഇതിലൂടെ വിവിധ അവസരങ്ങളില്‍ വരുന്ന പണത്തിന്റെ ആവശ്യം നിറവേറാനാകും. ഒരൊറ്റ ചെക്കു വഴി വിവിധ സ്ഥിര നിക്ഷേപങ്ങള്‍ നടത്താനാവുന്ന ബജാജ് ഫിനാന്‍സിന്റെ മള്‍ട്ടി ഡിപോസിറ്റ് സൗകര്യങ്ങള്‍ പോലുള്ളവ ഇവിടെ സഹായകമാകും.


ഹ്രസ്വകാലയളവിലെ ലിക്വിഡിറ്റി പ്രശ്‌നമല്ലെങ്കില്‍ നിങ്ങളുടെ നിക്ഷേപം സ്വയം പുതുക്കുന്ന രീതിയും പ്രയോജനപ്പെടുത്താം. ഇതിലൂടെ കൂട്ടു പലിശയുടെ നേട്ടങ്ങള്‍ ലഭിക്കും. ബജാജ് ഫിനാന്‍സ് ഇവയ്ക്ക് 0.10 ശതമാനം അധിക പലിശയും നല്‍കും. ഇത്തരത്തില്‍ സ്വയം പുതുക്കുന്ന രീതി തെരഞ്ഞെടുത്താല്‍ പുനര്‍ നിക്ഷേപം ഏറെ സുഗമമാകും. അധിക കടലാസ് ജോലികളും ഇവിടെ വേണ്ടി വരില്ല. ഇങ്ങനെ ഓട്ടോ റിന്യൂവല്‍ രീതിയിലൂടെ പത്തു ലക്ഷം രൂപ എങ്ങനെ വളരും എന്നു പരിശോധിക്കാം. സാധാരണ നിക്ഷേപകരുടെ പത്തു ലക്ഷം രൂപയുടെ പ്രാഥമിക നിക്ഷേപം 12,71,999 രൂപയായി ഓട്ടോ റിന്യൂവല്‍ രീതിയില്‍ മൂന്നു വര്‍ഷത്തേക്കു നിക്ഷേപിക്കുമ്പോള്‍ 8.45 ശതമാനം നിരക്കില്‍ 3,50,466 രൂപ പലിശയായി ലഭിക്കും. മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപം 12,84,366 രൂപയായി പുനര്‍ നിക്ഷേപിക്കപ്പെടുകയും 8.80 ശതമാനം നിരക്കില്‍ 3,69,786 രൂപ പലിശയായി ലഭിക്കുകയും ചെയ്യും.  
ഇങ്ങനെ സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കി കഴിഞ്ഞാല്‍ എന്‍ ആര്‍ ഒ അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്ന രീതി തന്നെ നിങ്ങള്‍ മാറ്റിയേക്കാം. ഇങ്ങനെ ബജാജ് ഫിനാന്‍സ് സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപിക്കുന്നതിനായി ഈ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം. നിങ്ങളുടെ സമ്പത്ത് വേഗത്തില്‍ വളര്‍ത്തുന്ന ഈ പ്രക്രിയ മിനിറ്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനായി ഒരു പ്രതിനിധിയുമായി സംസാരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com