ADVERTISEMENT

റിട്ടയര്‍മെന്റിന് കാത്തിരിക്കാതെ ജോലി രാജി വച്ച് ബിസിനിസിലേക്ക് ഇറങ്ങുന്നവര്‍ ഇ പി എഫ് (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ട് നില നിര്‍ത്തേണ്ടതുണ്ടോ? ഒരു സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ച് 58 വയസു വരെ അതേ ഓഫീസില്‍ തുടര്‍ന്ന് വിളക്ക് വാങ്ങി പിരിയുന്ന കീഴ് വഴക്കം ഏതാണ്ട് അവസാനിച്ചുകൊണ്ടിരിക്കുകയാണ്.

മാറി വരുന്ന കോര്‍പ്പറേറ്റ് നയങ്ങള്‍, തൊഴില്‍ സമ്മര്‍ദ്ദം, ട്രാന്‍സ്ഫര്‍, രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങള്‍, ഇതര തൊഴില്‍-ബിസിനസ് സാധ്യതകള്‍ ഇവയെല്ലാം നേരത്തെ സര്‍വീസ് അവസാനിപ്പിക്കാനുള്ള കാരണങ്ങളാകുന്നു. ഇങ്ങനെ നേരത്തെ സര്‍വീസ് അവസാനിപ്പിക്കുന്നവര്‍ക്കുള്ള പ്രധാന ആശങ്കകളിലൊന്നാണ് അതു വരെ അടച്ച ഇ പി എഫ് വിഹിതം സംബന്ധിച്ചുള്ളത്. സര്‍വ്വീസില്‍ നിന്ന് രാജി വയ്ക്കുന്നതോടെ ഈ തുക പിന്‍വലിക്കണോ അതോ അവിടെ തന്നെ നിലനിര്‍ത്തണോ എന്നത്. 58 വയസാണ് നിലവില്‍ ഇ പി എഫ് പെന്‍ഷനുള്ള പ്രായപരിധി.

24 വയസില്‍ സര്‍വീസില്‍ കയറിയ ഒരാള്‍ 35 വയസില്‍ രാജി വച്ചാല്‍ (ഒരു വര്‍ഷം ട്രെയ്‌നി/പ്രൊബേഷന്‍) ഇ പി എഫില്‍ പത്ത് വര്‍ഷത്തെ തുകയുണ്ടാകും. സ്ഥാപനമനുസരിച്ചും ശമ്പളമനുസരിച്ചും ഇ പി എഫ് വിഹിതം വ്യത്യാസപ്പെട്ടിരിക്കും. തൊഴിലുടമയുടെ വിഹിതവും അതനുസരിച്ചായിരിക്കും.
സാമ്പത്തികമായി മോശമല്ലാത്ത അവസ്ഥയിലുള്ള ആളാണെങ്കില്‍ തുക പിന്‍വലിക്കണമെന്നില്ല. കാരണം സര്‍ക്കാര്‍ സുരക്ഷയുള്ള ഫണ്ടാണ് ഇ പി എഫ്. ഉറപ്പുള്ള റിട്ടേണ്‍ ലഭിക്കുകയും ചെയ്യും. ജോലിയില്‍ നിന്ന് രാജി വച്ചാലും 58 വയസുവരെ അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിക്കും. എന്നാല്‍ രാജി വച്ചതിന് ശേഷം ലഭിക്കുന്ന പലിശ നികുതി വിധേയമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com