ADVERTISEMENT
തുടര്‍ച്ചയായി രണ്ട് മാസത്തെ നിക്ഷേപ ഒഴുക്കിന് ശേഷം ഗോള്‍ഡ് ഇടിഎഫില്‍ നിന്നും നിക്ഷേപകര്‍ ലാഭമെടുപ്പ് ലക്ഷ്യമിട്ട് പിന്‍വലിഞ്ഞു തുടങ്ങി. ഇതിൽ നിന്നും ഒക്ടോബറില്‍ നിക്ഷേപകര്‍ 31 കോടി രൂപ പിന്‍വലിച്ചു. ലാഭമെടുപ്പ് ലക്ഷ്യമിട്ടാണ് നിക്ഷേപം പിന്‍വലിച്ചു തുടങ്ങിയിരിക്കുന്നത്. തൊട്ടു മുമ്പുള്ള രണ്ട് മാസങ്ങളിലായി  200 കോടി രൂപയുടെ നിക്ഷേപമാണ് ഗോള്‍ഡ് ഇടിഎഫുകളിലേക്ക് എത്തിയത്.
സെപ്റ്റംബറില്‍ 44.1 കോടി രൂപയും ആഗസ്റ്റില്‍ 145.29 കോടി രൂപയും ഗോള്‍ഡ് ഇടിഎഫുകളിലേക്ക് നിക്ഷേപമായി എത്തിയിരുന്നു.
സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ വര്‍ധനയാണ് ഗോള്‍ഡ് ഇടിഎഫുകളിലേക്ക് നിക്ഷേപകരെ പെട്ടെന്ന് ആകര്‍ഷിച്ച ഘടകം.
അതേസമയം തുടര്‍ച്ചയായ നിക്ഷേപത്തിന് ശേഷം ലാഭമെടുപ്പ് ലക്ഷ്യമിട്ട് ഒക്ടോബറില്‍ ഗോള്‍ഡ് ഇടിഎഫില്‍ നിന്നും 31.45 കോടി രൂപ നിക്ഷേപകര്‍ പിന്‍വലിച്ചതായാണ് മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന വിവരം.
ഒക്ടോബര്‍ അവസാനത്തോടെ ഗോള്‍ഡ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 5,62 കോടി രൂപയായി.
കഴിഞ്ഞ നവംബറിന് ശേഷം ആദ്യമായി ഗോള്‍ഡ് ഇടിഎഫിലേക്ക്  നിക്ഷേപ ഒഴുക്ക് പ്രകടമായത് ആഗസ്റ്റിലാണ്.
കഴിഞ്ഞ ആറ് വര്‍ഷത്തില്‍ അഞ്ച് മാസങ്ങളില്‍ മാത്രമാണ് ഗോള്‍ഡ് ഇടിഎഫിലേക്ക് നിക്ഷേപ ഒഴുക്ക് ഉണ്ടായത്.
2018 ല്‍ മൊത്തം 571 കോടി രൂപ ഗോള്‍ഡ് ഇടിഎഫില്‍ നിന്നും പിന്‍വലിച്ചു. 2017 ല്‍ പിന്‍വലിച്ചത് 730 കോടി രൂപയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com