sections
MORE

ഐആര്‍സിടിസിയുടെ ലാഭം ഉയര്‍ന്നു

HIGHLIGHTS
  • ഇ-ടിക്കറ്റിങ് വരുമാനത്തില്‍ 80% വര്‍ധന
train-timing-kerala
SHARE

ഇന്ത്യന്‍ റെയില്‍വെയുടെ ഇ-ടിക്കറ്റിങ് പങ്കാളികളായ ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്‍ഡ് കോര്‍പറേഷന്റെ ലാഭം  (ഐആര്‍സിടിസി ) ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 14 ശതമാനം ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഐആര്‍സിടിസിയുടെ ലാഭം 172.16 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 151 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ ഐആര്‍സിടിസിയുടെ പ്രവര്‍ത്തന വരുമാനം 3.77 ശതമാനം ഉയര്‍ന്ന് 972.61 കോടി രൂപയായി.
ഐആര്‍സിടിസിയുടെ  ഇ-ടിക്കറ്റിങ് വിഭാഗമാണ് മൊത്തം ലാഭത്തിന്റെ വലിയൊരു പങ്ക് സംഭാവന ചെയ്തിരിക്കുന്നത്.
ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്റര്‍നെറ്റ് ടിക്കറ്റിങ് സേവനത്തില്‍ നിന്നുള്ള ഐആര്‍സിടിസിയുടെ വരുമാനം 80.8 ശതമാനം ഉയര്‍ന്ന് 199.3 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 110.23 കോടി രൂപയായിരുന്നു.
ഇന്ത്യന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തതിന് ശേഷഷം പുറത്തു വന്ന കമ്പനിയുടെ ആദ്യ സാമ്പത്തികഫലമാണിത്. ഐആര്‍സിടിസിയുടെ ഓഹരികള്‍ നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയിലും ( എന്‍എസ്ഇ) ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലും (ബിഎസഇ ) ഒക്ടോബോര്‍ 14 ന് ആണ് ലിസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA