sections
MORE

ഓഹരികളിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പകുതിയായി

bull-target
SHARE

ഈ വര്‍ഷം ആദ്യ പത്ത് മാസകാലയളവില്‍ ഓഹരി വിപണിയിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പകുതിയായി കുറഞ്ഞു. ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം കുറഞ്ഞതാണ് പ്രധാന കാരണം. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 55,700 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 1.12 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികളില്‍ നടത്തിയത്.  

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചില്ലറ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപ ഒഴുക്ക് കുറഞ്ഞതോടെ ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ കുറവ് വരുത്തുകയായിരുന്നു മ്യൂച്വല്‍ ഫണ്ടുകള്‍.വിപണി പുതിയ ഉയരങ്ങളിലേക്ക് എത്തിയെങ്കിലും മുന്നേറ്റം തെരഞ്ഞെടുത്ത ഓഹരികളില്‍ മാത്രമായി ഒതുങ്ങി നിന്നതിനാല്‍ ചില്ലറ നിക്ഷേപകരെ സംബന്ധിച്ച് നേട്ടം പരിമിതമായിരുന്നു.
ഈ വര്‍ഷം ജൂലൈയിലും സെപ്റ്റംബറിലുമായാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഓഹരികളില്‍  കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ഫണ്ട് മാനേജര്‍മാര്‍ 43,500 കോടി രൂപയോളം ഓഹരി വിപണിയില്‍  നിക്ഷേപിച്ചു. അതേസമയം ഈ മൂന്ന് മാസങ്ങളിലായി വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്നും  22,400 കോടി രൂപയോളം പിന്‍വലിച്ചു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ഫണ്ട് മാനേജര്‍മാര്‍ ഓഹരികളില്‍ നിന്നും മൊത്തം പിന്‍വലിച്ചത് 12,000 കോടി രൂപയാണ് 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA