ADVERTISEMENT

സമ്പദ് വ്യവസ്ഥയിൽ മുന്നേറ്റ സൂചനകളില്ലെങ്കിലും ഓഹരി വിപണി തുടർച്ചയായി പുതിയ ഉയരങ്ങൾ താണ്ടി റെക്കോർഡു തിരുത്തുകയാണ്. സെൻസെക്സ് ബുധനാഴ്ച 182 പോയിന്റുയർന്ന് 40,651ൽ അവസാനിച്ചു. നിഫ്റ്റിയാകട്ടെ,വ്യാപാര വേളയിൽ12,000 എന്ന നില ഭേദിച്ചു മുന്നേറിയിട്ട് പിന്നീട് 59 പോയിന്റ് നേട്ടത്തോടെ 11,999ൽ അവസാനിച്ചു. ഹെൽത്ത്കെയർ, എനർജി, എണ്ണ–പ്രകതി വാതകം എന്നിവയുടെ മേഖലകളിൽ കനത്ത വിൽപ്പന നടന്നു.ടെലികോം, മൂലധന ഉൽപ്പന്നം,ഊര്‍ജം,റിയാൽറ്റി മേഖലകളിലും നേട്ടം ദൃശ്യമായി.

അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ വിപണിമൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ വില ഇന്ന് രേഖപ്പെടുത്തി. റിലയൻസ് ഒരു ഓഹരിക്ക് 1, 572 രൂപ വരെ വില ഉയർന്ന ശേഷം 1547ൽ അവസാനിച്ചു. ഇന്നലെ റിലയൻസിന്റെ മൊത്തം വിപണി മൂല്യം 9.5  ലക്ഷം കോടി രൂപയിലേക്കെത്തിയിരുന്നു.ഈ നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ആദ്യ കമ്പനി ബഹുമതിയും റിലയൻസിനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com