ADVERTISEMENT
ലിസ്റ്റഡ് കമ്പനികള്‍  വായ്പ കുടിശ്ശിക സംബന്ധിച്ച് പരസ്യമായി  വെളിപ്പടുത്തണം എന്നത്  സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കി. ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പയുടെ പലിശ അല്ലെങ്കില്‍ മുതല്‍ തിരിച്ചടയ്ക്കുന്നതില്‍  തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെങ്കില്‍ 30 ദിവസം കഴിയുമ്പോള്‍ കമ്പനികള്‍ അത് നിര്‍ബന്ധമായും വെളിപ്പെടുത്തണം എന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് നിക്ഷേപകര്‍ക്കും ഓഹരി ഉടമകള്‍ക്കും  ശരിയായ അറിവ് ലഭിക്കാന്‍ ഈ നീക്കം സഹായിക്കും.
നിക്ഷേപകര്‍ക്കും  ഓഹരി ഉടമകള്‍ക്കും ശരിയായ മാര്‍ഗ നിര്‍ദ്ദേശം ലഭിക്കുന്നതിന് ആവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സെബി. പോര്‍ട്‌ഫോളിയോ മാനേജ്‌മെന്റ് സര്‍വീസുകളുടെയും (പിഎംഎസ്) റൈറ്റ്‌സ് ഇഷ്യുവിന്റെയും വ്യവസ്ഥകളും സെബി പുതുക്കിയിട്ടുണ്ട്. റൈറ്റ്‌സ് ഇഷ്യു പൂര്‍ത്തിയാക്കാനുള്ള സമയപരിധി 55 ദിവസത്തില്‍ നിന്നും 31 ദിവസമായി കുറച്ചു. പോര്‍ട്‌ഫോളിയോ മാനേജര്‍മാരുടെ കുറഞ്ഞ അറ്റ മൂല്യം 2 കോടി രൂപയില്‍ നിന്നും 5 കോടി രൂപയായി ഉയര്‍ത്തി. കൂടാതെ കുറഞ്ഞ നിക്ഷേപം 25 ലക്ഷത്തില്‍ നിന്നും 50 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. പിഎംഎസ് ദാതാക്കളോട് ഡയറക്ട് പ്ലാനുകള്‍ ലഭ്യമാക്കാനും പ്രകടനം സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനും സെബി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com