sections
MORE

സോവറീന്‍ ഗോള്‍ഡ് ബോണ്ട്: പുതിയ സീരീസ് വിതരണം തുടങ്ങി

HIGHLIGHTS
  • വില ഗ്രാമിന് 3,795 രൂപ
  • ഡിസംബര്‍ 6 വരെ നിക്ഷേപിക്കാം
gold-10
SHARE

സോവറീന്‍ ഗോള്‍ഡ് ബോണ്ടിന്റെ പുതിയ സീരിസിന്റെ വിതരണം തുടങ്ങി. ഡിസംബര്‍ ആറ് വരെ ലഭ്യമാകും. സോവറീന്‍ ഗോള്‍ ബോണ്ടിന്റെ  ഏഴാം സീരീസാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. പുതിയ സീരീസിന് നിശ്ചയിച്ചിരിക്കുന്ന വില ഗ്രാമിന് 3,795 രൂപ ആണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്കും ഡിജിറ്റല്‍ മാര്‍ഗത്തില്‍ പണം അടയ്ക്കുന്നവര്‍ക്കും ഇഷ്യുവിലയില്‍ ഗ്രാമിന് 50 രൂപയുടെ ഇളവ് ലഭിക്കും.  
സോവറീന്‍ ഗോള്‍ഡ് ബോണ്ടില്‍ നടത്തുന്ന നിക്ഷേപത്തിന് വര്‍ഷം 2.5 ശതമാനം പലിശ ലഭിക്കും.വിപണിയിലെ സ്വര്‍ണ്ണ വിലയുമായി ബന്ധപ്പെട്ടായിരിക്കും ഗോള്‍ഡ് ബോണ്ടിന്റെ പ്രവര്‍ത്തനം.
ബാങ്കുകള്‍,സ്റ്റോക് ഹോള്‍ഡിങ് കോര്‍പറേഷന്‍ ഓഫ്  ഇന്ത്യ, സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി ഗോള്‍ഡ് ബോണ്ടിന് വേണ്ടി അപേക്ഷിക്കാം.സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2015 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ സോവറീന്‍ ഗോള്‍ഡ് ബോണ്ട് അവതരിപ്പിച്ചത്.  ബോണ്ടിലെ കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്.
ഒരു സാമ്പത്തിക വര്‍ഷം വ്യക്തികള്‍ക്കും അവിഭക്ത കുടുംബങ്ങള്‍ക്കും സോവറീന്‍ ഗോള്‍ഡ് ബോണ്ടില്‍ നടത്താവുന്ന  പരമാവധി നിക്ഷേപം നാല് കിലോഗ്രാം വരെയാണ്. ട്രസ്റ്റുകള്‍ക്കും സമാന സ്ഥാപനങ്ങള്‍ക്കും വര്‍ഷം 20 കിലോഗ്രാം വരെ വാങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA