ADVERTISEMENT

ഇന്ത്യയിലെ ആദ്യ ബോണ്ട്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌( ഇടിഎഫ്‌ ) ഉടന്‍ അവതരിപ്പിക്കും. രാജ്യത്തെ ആദ്യ ബോണ്ട്‌ ഇടിഎഫ്‌ ആയ ഭാരത്‌ ബോണ്ട്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌ അഥവ ഭാരത്‌ ബോണ്ട്‌ ഇടിഎഫ്‌ അവതരിപ്പിക്കാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. 2018 ലെ ബജറ്റ്‌ പ്രസംഗത്തില്‍ മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജറ്റ്‌ലിയാണ്‌ ബോണ്ട്‌ ഇടിഎഫ്‌ അവതരിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ ആദ്യ പ്രഖ്യാപനം നടത്തിയത്‌.

വ്യക്തിഗത നിക്ഷേപകര്‍ക്കും ഭാരത്‌ ബോണ്ട്‌ ഇടിഎഫില്‍ നിക്ഷേപം നടത്താന്‍ അവസരം ലഭിക്കും. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടാണ്‌ ഭാരത്‌ ബോണ്ട്‌ ഇടിഫ്‌ എത്തുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ചില്ലറ നിക്ഷേപകര്‍ക്ക്‌ ബോണ്ട്‌ ഇടിഎഫില്‍ കുറഞ്ഞത്‌ 1000 രൂപ മുതല്‍ നിക്ഷേപം നടത്താന്‍ കഴിയും.
ഇടിഎഫില്‍ ഉള്‍പ്പെടുന്ന കമ്പനികള്‍ ഏതെല്ലാം ആണ്‌ എന്നതിന്റെ വിശദാംശങ്ങള്‍ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക്‌ ശേഷമെ തീരുമാനം ആകു.
സംസ്ഥാന സര്‍ക്കാരുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന ബോണ്ടുകളാണ്‌ ഭാരത്‌ ബോണ്ട്‌ ഇടിഎഫില്‍ ഉള്‍പ്പെടുന്നത്‌്‌ . ഇത്‌ എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ്‌ ചെയ്യും. ഓരോ ഇടിഎഫിനും നിശ്ചിത നിക്ഷേപ കാലാവധികള്‍ ഉണ്ടായിരിക്കും. മൂന്ന്‌ വര്‍ഷം 10 വര്‍ഷം എന്നിങ്ങനെ രണ്ട്‌ കാലാവധികളില്‍ ഉള്ള ഭാരത്‌ ബോണ്ട്‌ ഇടിഎഫുകള്‍ നിക്ഷേപകര്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഈ സ്‌ക്‌മീല്‍ ഡിവിഡന്റ്‌ ഓപ്‌ഷന്‍ ഉണ്ടായിരിക്കില്ല ഗ്രോത്‌ ഓപ്‌ഷന്‍ മാത്രമെ നിക്ഷേപകര്‍ക്ക്‌ ലഭ്യമാകു. ആദ്യ ഘട്ടത്തില്‍ എഎഎ റേറ്റിങ്ങിലുള്ള സെക്യൂരിറ്റികള്‍ മാത്രമെ ഇടിഎഫില്‍ ഉള്‍പ്പെടുത്തു എന്നാണ്‌ സൂചന. ഭാരത്‌ ബോണ്ട്‌ ഇടിഎഫിന്റെ ആദ്യ ഘട്ടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com