ADVERTISEMENT

എന്‍പിഎസിന്‌ കീഴില്‍ വരുന്ന പെന്‍ഷന്‍ ഫണ്ടുകള്‍ ഇനിമുതല്‍ ഓവര്‍നൈറ്റ്‌ ഫണ്ടുകളിലും ഹ്രസ്വകാല ഡെറ്റ്‌ ഫണ്ടുകളിലും അനുബന്ധ നിക്ഷേപ മാര്‍ഗങ്ങളിലും നിക്ഷേപിക്കാന്‍ അനുവദിക്കുമെന്ന്‌ പെന്‍ഷന്‍ ഫണ്ട്‌ റെഗുലേറ്ററി ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റി (പിഎഫ്‌ആര്‍ഡിഎ) അറിയിച്ചു.

മുമ്പ്‌ ബാങ്ക്‌ അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന്‌ പകരം എന്‍പിഎസ്‌ സ്‌കീമിലെ പെന്‍ഷന്‍ ഫണ്ടുകള്‍ ലിക്വിഡ്‌ മ്യൂച്വല്‍ ഫണ്ടു സ്‌കീമുകളിലാണ്‌ നിക്ഷേപിച്ചിരുന്നത്‌. നിക്ഷേപ കാലയളവില്‍ പലിശയില്‍ യാതൊരു നഷ്ടവും സംഭവിക്കുന്നില്ല എന്ന്‌ ഉറപ്പു വരുത്തുന്നതിന്‌ വേണ്ടിയായിരുന്നു ഇത്‌. ഇക്കാലയളവില്‍ ലിക്വിഡ്‌ ഫണ്ടുകളിലെ നിക്ഷേപം ഏത്‌ സമയത്തും പിന്‍വലിക്കാന്‍ കഴിയുമായിരുന്നു എക്‌സിറ്റ്‌ ലോഡ്‌ ബാധകമായിരുന്നില്ല. എന്നാല്‍ അടുത്തിടെ സെബി വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ലിക്വിഡ്‌ ഫണ്ടുകളില്‍ നിന്നും ഏഴ്‌ ദിവസത്തിനുള്ളില്‍ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ എക്‌സിറ്റ്‌ ലോഡ്‌ ഈടാക്കുമെന്നാണ്‌ പുതിയ വ്യവസ്ഥ. അതോടെ ഹ്രസ്വകാല നിക്ഷേപത്തിന്‌ ലിക്വിഡ്‌ ഫണ്ടുകള്‍ ആകര്‍ഷകം അല്ലാതായി തീര്‍ന്നു. ഈ സാഹചര്യത്തിലാണ്‌ ഓവര്‍നൈറ്റ്‌ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക്‌ സെബി അനുവാദം നല്‍കിയിരിക്കുന്നത്‌. പുതിയ വ്യവസ്ഥകള്‍ നിക്ഷേപകരുടെ ആദായത്തെ പ്രതികൂലമായി ബാധിക്കരുത്‌ എന്ന ലക്ഷ്യത്തോടെയാണ്‌ ഈ തീരുമാനം.

നഷ്ട സാധ്യത താരതമ്യേന കുറവുള്ള ഓവര്‍നൈറ്റ്‌ ഫണ്ടുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എക്‌സിറ്റ്‌ ലോഡ്‌ ഈടാക്കില്ല. അതിനാല്‍ ഹ്രസ്വകാലയളവിലേക്ക്‌ വലിയ തുക നിക്ഷേപിക്കാന്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക്‌ ഈ മാര്‍ഗം തിരിഞ്ഞെടുക്കാം. ഒരു ദിവസം കൊണ്ട്‌ കാലാവധി പൂര്‍ത്തിയാക്കുന്ന ഓവര്‍നൈറ്റ്‌ സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ്‌ ഡെറ്റ്‌ മ്യൂച്വല്‍ ഫണ്ട്‌ സ്‌കീമുകളാണ്‌ ഓവര്‍നൈറ്റ്‌ ഫണ്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com