ADVERTISEMENT

സഹകരണ മേഖലയ്ക്ക് കൂച്ചുവിലങ്ങ്, വായ്പകളുടെ നിരീക്ഷണമടക്കം പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയുടെ ഭാഗമാകും.
സഹകരണ മേഖലയിലെ ബാങ്കുകള്‍ക്ക് ഇനി തോന്നിയ പോലെ വായ്പ നല്‍കാനാവില്ല. വായ്പ എടുക്കുന്ന വ്യക്തിയുടെ/ സ്ഥാപനത്തിന്റെ തിരിച്ചടവ് ശേഷി അടക്കമുളള കാര്യങ്ങളില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തേണ്ടി വരും. ഇതിന് കൃത്യമായ ആര്‍ബി ഐ നിരീക്ഷണവുമുണ്ടാകൂം.
കഴിഞ്ഞ ഏറെ കാലമായി കോ ഓപ്പറേറ്റിവ് ബാങ്കിംഗ് മേഖല ഭയപ്പെട്ടിരുന്നതാണ് ഈ രംഗത്തുള്ള ആര്‍ ബി ഐ ഇടപെടലുകള്‍. മുംബൈയിലെ പി എം സി ബാങ്കിന്റെ പതനത്തോടെ സജീവമായ ചര്‍ച്ച ഒടുവില്‍ യാഥാര്‍ഥ്യമാകുന്നു. രാജ്യത്തെ സഹകരണ ബാങ്കിംഗ് രംഗത്ത് സമഗ്രമാറ്റമുണ്ടാക്കുന്ന നടപടികള്‍ സംബന്ധിച്ച് ആദ്യസൂചനകള്‍ ആര്‍ ബി ഐ പുറത്ത് വിട്ടു. പ്രധാനമായും മൂന്ന് കാര്യങ്ങളിലാണ് ആര്‍ ബി ഐ ഇടപെടുന്നത്.

റിസ്‌ക്

അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ റിസ്‌ക് സംബന്ധിച്ചുള്ളതാണ് ഇതില്‍ പ്രധാനം. ഇത്തരം നഷ്ടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി വായ്പകളില്‍ കണിശത ഉറപ്പു വരുത്തും. വ്യക്തി/സംഘം/പരസ്പരം ബന്ധിക്കപ്പെട്ട വായ്പ അപേക്ഷകര്‍ എന്നിവര്‍ക്കുള്ള നിബന്ധനകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്യും. നിലവില്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ പരമാവധി വ്യക്തിഗത വായ്പ പരിധി ആകെ മൂലധനത്തിന്റെ 15 ശതമാനമാണ്. ഗ്രൂപ്പിന്റെ കാര്യത്തിലാണെങ്കില്‍ ഇത് 40 ശതമാനവും. പി എം സി ബാങ്ക് കടബാധിതരായ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എച്ച് ഡി ഐ എല്ലിന് നല്‍കിയത് ആകെ ആസ്തിയുടെ 73 ശതമാനമാണ്. ഇതാണ് ബാങ്കിനെ കരകയറാനാവത്ത വിധം പ്രതിസന്ധിയിലാഴ്ത്തിയത്. ഇത്തരം പ്രവണതകള്‍ തടയുകയും അംഗങ്ങളുടെയും നിക്ഷേപകരുടെയും താത്പര്യം സംരക്ഷിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
 

സൈബർ സുരക്ഷ

500 കോടിയ്ക്ക് മുകളില്‍ ആസ്തിയുള്ള അര്‍ബന്‍ ബാങ്കുകളെ വലിയ വായ്പ കൊടുക്കുന്ന സ്ഥാപനങ്ങളുടെ ഏകീകൃത ചട്ടക്കൂടിന്റെ (സി ആര്‍ ഐ എല്‍ സി) ഭാഗമാക്കും. ഇതോടെ ഇത്തരം ഡാറ്റാബേസുകള്‍ സ്ഥാപനങ്ങള്‍ തമ്മിലും ആര്‍ബി ഐ യുമായും കൈമാറാം.
സൈബര്‍ സൂരക്ഷയാണ് മറ്റൊന്ന്. സഹകരണ സ്ഥാപനങ്ങളുടെ സ്വഭാവം, വിഭാഗം,ഡിജിറ്റല്‍ പ്രോഡ്ക്ട് എന്നീ പരിഗണനകള്‍ വച്ച് ഉയര്‍ന്ന സൈബര്‍ സുരക്ഷ നിര്‍ബന്ധമാക്കുന്ന ചട്ടങ്ങള്‍ ഉടന്‍ പുറത്തിറങ്ങും. ഇതിന്റെ ഭാഗമായി സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന നിബന്ധനകള്‍ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കും. ഒരോ സ്ഥാപനത്തിനും പ്രത്യേകമായുള്ള ഇ മെയില്‍ ഡൊമൈന്‍, ബാങ്ക് വെബ് സൈറ്റുകളുടെ സമയാ സമയത്തുള്ള സുരക്ഷാ പരിശോധന, സുരക്ഷ വീഴ്ച സംബന്ധിച്ച മുന്നറിയിപ്പിനുള്ള സംവിധാനം ശക്തിപ്പെടുത്തല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ പരിധിയില്‍ വരും. ആര്‍ ബി ഐ ഇതു സംബന്ധിച്ചുള്ള വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com