ADVERTISEMENT

പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി നീട്ടുന്നത് ഇത് ഏഴാം തവണയാണ്. ഇനിയും ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ഒരു പക്ഷെ പാന്‍ കാര്‍ഡ് തന്നെ ആസാധുവായേക്കാം. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് ഇതിനുള്ള തയ്യാറെടുപ്പിലാണ്. രണ്ടും കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള നിയമപരമായ സമയ പരിധി കഴിഞ്ഞാല്‍ അത്തരം പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ് ഫിനാന്‍സ് ബില്‍ പറയുന്നത്. എന്നാല്‍ പിന്നീട് എപ്പോഴെങ്കിലും ആധാര്‍ കാര്‍ഡുമായി ഈ പാന്‍നമ്പര്‍ ബന്ധിപ്പിക്കപ്പെട്ടാല്‍ ഇത് പ്രവര്‍ത്തനനിരതമാകും. എന്നാല്‍ നിലവില്‍ ഇത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ ഡിസംബര്‍ 31 നകം കാര്‍ഡുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതാണ് നല്ലത്.

ഒരേ വിവരങ്ങള്‍

ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാനിലും ആധാറിലും രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ഒന്നായിരിക്കണം. പേര്, ജനനതിയതി,ലിംഗം ഇവ ഇരുകാര്‍ഡുകളിലും വ്യത്യസ്തമാകാന്‍ പാടില്ല. അങ്ങനെയെങ്കില്‍ അത് പരിഹരിക്കേണ്ടി വരും.
ആദായ നികുതി ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴിയോ എസ് എം എസ് വഴിയോ ഇത് ചെയ്യാം. വളരെ ലളിതമായി ഇത് സ്വയം ചെയ്യാം. ഈ-ഫയലിംഗ് പോര്‍ട്ടലില്‍ ഇടത് ഭാഗത്തായി ലിങ്ക് ആധാര്‍ സെക്ഷനുണ്ട്. ഇവിടെ പാന്‍-ആധാര്‍ നമ്പറുകളും പേരും നല്‍കി നടപടി പൂര്‍ത്തിയാക്കാം. മൊബൈല്‍ ഫോണിലേക്ക്് അയക്കുന്ന ഒടിപി നമ്പര്‍ വഴി ആധികാരികത ഉറപ്പിക്കാം.
567678/56161 എന്നീ നമ്പറുകളിലൊന്നിലേക്ക് എസ് എം എസ് അയച്ചും ബന്ധിപ്പിക്കലാകാം. UIDPAN<SPACE><12 digit Aadhaar><SPACE><10 digit Pan ഇതാണ് ഫോര്‍മാറ്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com