ADVERTISEMENT

റിട്ടയർമെന്റാവശ്യം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീർഘകാല ആവശ്യങ്ങൾക്കുള്ള ഏറ്റവും ജനപ്രിയ നിക്ഷേപമാണ് പബ്‌ളിക് പ്രൊവിഡന്റ് ഫണ്ട്. പിപിഎഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന  ഈ പദ്ധതി നികുതി നൽകേണ്ടാത്ത,  ഉറപ്പ് വരുമാനം നൽകുന്നു. അതും എഫ്‌ഡി പോലുള്ള നിക്ഷേപത്തേക്കാൾ മെച്ചപ്പെട്ട വരുമാനം. 

മാത്രമല്ല, ഇതിൽ നടത്തുന്ന നിക്ഷേപത്തിനും നികുതിയിളവുണ്ട ്. വർഷാവർഷം ലഭിക്കുന്ന പലിശയ്‌ക്കു നികുതിയില്ല. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മച്യൂരിറ്റി തുകയ്‌ക്കും നികുതിയില്ല. ചുരുക്കത്തിൽ നികുതി ബാധ്യത ഉണ്ടാക്കാത്ത  നിക്ഷേപമാണ് പിപിഎഫ്.

പിപിഎഫിൽ വരുത്തിയ മാറ്റങ്ങൾ

2020 ജനുവരി ഒന്നു മുതൽ പിപിഎഫ് റൂളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട ്. നിക്ഷേപകന് അനുകൂലമാണവ. ഇതോടെ മുമ്പുണ്ടായിരുന്ന നിയമങ്ങൾ ഇല്ലാതാവുകയും പുതിയതു പ്രാബല്യത്തിൽ വരികയും ചെയ്യും. അവയിൽ ചിലത് ചുവടെ:

∙പിപിഎഫ് അക്കൗണ്ട ിലെ തുക, അക്കൗണ്ട ് ഉടമയുടെ ബാധ്യതകൾക്കെതിരേ  കോടതി വഴിയോ മറ്റേതൊരു  സംവിധാനത്തിൽനിന്നുള്ള ഉത്തരവു പ്രകാരമോ കണ്ടുകെട്ടാൻ സാധിക്കുകയില്ല. ഈ അക്കൗണ്ട ് സർവ സ്വതന്ത്രമാണ് ഇനി മുതൽ. നേരത്തെ ഇതായിരുന്നില്ല സ്ഥിതി.

∙പുതിയ നിയമം അനുസരിച്ച് അഞ്ചുവർഷം പൂർത്തിയായ പിപിഎഫ് അക്കൗണ്ട ിൽനിന്ന്  നാലാം വർഷം അവസാനമുണ്ടായിരുന്ന മൂല്യത്തിന്റെ 50 ശതമാനം ഏതു സമയത്തും  പിൻവലിക്കാം.( ഏഴു വർഷം പൂർത്തിയായശേഷം 25 ശതമാനം പിൻവലിക്കാനുള്ള അനുവാദമാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്.) 

∙ഒരാൾക്ക് ഒരു അക്കൗണ്ട ് സ്വന്തം പേരിൽ തുറക്കാം. പ്രായപൂർത്തിയാകാത്തവരുടെ പേരിൽ  അവരുടെ രക്ഷകർത്താവ് എന്ന നിലയിൽ ഒരു അക്കൗണ്ട ് തുറക്കാം.  പ്രത്യേക ശ്രദ്ധ ആവശ്യമുള്ള  കുട്ടികളുടെ പേരിലും രക്ഷിതാവിന് അക്കൗണ്ട ് തുറക്കാം.  

∙പിപിഎഫ് അക്കൗണ്ടിന്റെ മച്യൂരിറ്റി കാലാവധി 15 വർഷമാണ്. കാലാവധി പൂർത്തിയായതിനുശേഷം അക്കൗണ്ട ്‌ഉടമയ്‌ക്ക് അഞ്ചുവർഷത്തേക്കോ അതിന്റെ പെരുക്കമായോ നിക്ഷേപം നീട്ടാം. അതിനുള്ള അപേക്ഷ ബാങ്കിലോ പോസ്റ്റോഫീസിലോ നൽകിയാൽ മതി.

എന്നാൽ ബാങ്കിനെയോ പോസ്റ്റോഫീസനെയോ അറിയിക്കാതെ, മച്യൂരിറ്റി കാലാവധിക്കുശേഷവും നിക്ഷേപം തുടർന്നാൽ ആ നിക്ഷേപത്തിനു പലിശ ലഭിക്കുകയില്ല. ആദായനികുതി നിയമം 80സി അനുസരിച്ചുള്ള നികുതിയിളവും ലഭിക്കുകയില്ല.

∙പിപിഎഫിലെ  ഒരു ധനകാര്യ വർഷത്തെ കുറഞ്ഞ നിക്ഷേപം  500 രൂപയും കൂടിയ  നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്.

പിപിഎഫ് അക്കൗണ്ട ് ഉടമകൾ പാലിക്കേണ്ട നിബന്ധനകൾ

 പിപിഎഫ് അക്കൗണ്ട ് ക്രമാനുഗതമായി മുന്നോട്ടു കൊണ്ടുപോകുവാൻ അക്കൗണ്ട ് ഉടമ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട ്.

1. വാർഷിക നിക്ഷേപം 500 രൂപയിൽ കുറയരുത്. ഒരു വർഷത്തെ നിക്ഷേപം 500 രൂപയിൽ താഴെയാകുകയോ നിക്ഷേപം നടത്താത്തിരിക്കുകയോ ചെയ്‌താൽ ആ അക്കൗണ്ട ് ക്രമരഹിതമായി മാറും.

2. വാർഷിക നിക്ഷേപം 1.5 ലക്ഷം രൂപയ്‌ക്കു മുകളിലായാലും അക്കൗണ്ട ് ക്രമരഹിതമാകും. ആദായനികുതി നിയമം 80 സി അനുസരിച്ച് പിപിഎഫിലെ 1.5 ലക്ഷം രൂപ നിക്ഷേപത്തിന് നികുതിയിളവു കിട്ടും. ഒന്നര ലക്ഷത്തിൽ കൂടുതൽ തുക ഇതിൽ നിക്ഷേപിച്ചാൽ  അധിക നിക്ഷേപത്തിനു പലിശ ലഭിക്കുകയില്ല.

3. പിപിഎഫ് നിയമമനുസരിച്ച് ഒരു വ്യക്തിക്ക് അയാളുടെ പേരിൽ ഒരു പിപിഎഫ് അക്കൗണ്ട ് തുറക്കാനേ അനുവാദമുള്ളു. അതു ബാങ്കിലായാലും പോസ്റ്റോഫീസിലായാലും. ഒരാൾ രണ്ട ് അക്കൗണ്ട ് തുറന്നാൽ രണ്ടാമത്തെ അക്കൗണ്ട ് ക്രമരഹിതമായി കണക്കാക്കപ്പെടും. ഈ രണ്ട ് അക്കൗണ്ടും ലയിച്ച് ഒന്നാകുന്നതുവരെ രണ്ടാമത്തെ അക്കൗണ്ടിലെ നിക്ഷേപത്തിനു പലിശ ലഭിക്കുകയില്ല.

4.  സംയുക്ത പിപിഎഫ് അക്കൗണ്ട ് തുറക്കാൻ പിപിഎഫ് നിയമം അനുമതി നൽകുന്നില്ല.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com