ADVERTISEMENT

എല്ലാ പെന്‍ഷന്‍ ഉൽപന്നങ്ങളുടെയും നിയന്ത്രണാധികാരം ഉടന്‍ പിഎഫ്ആര്‍ഡിഎയ്ക്ക് ലഭിച്ചേക്കും. സമീപ ഭാവിയില്‍ തന്നെ  പെന്‍ഷന്‍ ഉത്പന്നങ്ങളുടെ ഏക നിയന്ത്രകരായി മാറാന്‍  പെന്‍ഷന്‍ റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് (പിഎഫ്ആര്‍ഡിഎ)   ധനമന്ത്രാലയം അനുവാദം നല്‍കിയേക്കും. വരുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

നിലവില്‍ മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷുറന്‍സ് കമ്പനികളും പെന്‍ഷന്‍ ഉൽപന്നങ്ങള്‍ വിറ്റഴിക്കുന്നുണ്ട്. അതിനാല്‍ സെബിയും ഐആര്‍ഡിഎഐയും ഈ  ഉത്പന്നങ്ങളുടെ നിയന്ത്രകരാണ്. ഇതിന് പകരം എല്ലാ പെന്‍ഷന്‍ ഉൽപന്നങ്ങളുടെയും നിയന്ത്രണം പിഎഫ്ആര്‍ഡിഎയ്ക്ക് മാത്രമായി നല്‍കുന്ന കാര്യമാണ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളത്. എല്ലാ പെന്‍ഷന്‍ ഉൽപന്നങ്ങളുടെയും നിയന്ത്രണാധികാരം  പിഎഫ്ആര്‍ഡിഎയ്ക്ക് നല്‍കുന്നതിനും എന്‍പിഎസ് ട്രസ്റ്റിന്റെ നിയന്ത്രണം സര്‍ക്കാറിന് കൈമാറുന്നതിനും പിഎഫ്ആര്‍ഡിഎ നിയമം ഭേദഗതി ചെയ്യേണ്ടതായി വരും.

നികുതി ആനുകൂല്യം ഇരട്ടിയാക്കിയാക്കിയേക്കും

ധന മന്ത്രാലയവും പിഎഫ്ആര്‍ഡിഎ ബോര്‍ഡും  ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ചില മാറ്റങ്ങള്‍ വരുത്തുന്നതിന് പിഎഫ്ആര്‍ഡിഎ നിയമം ഭേദഗതി ചെയ്യാന്‍ തത്ത്വത്തില്‍ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം പിഎഫ് ആര്‍ഡിഎയെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കൈകാര്യം ചെയ്യാന്‍ അനുവദിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. 14 ലക്ഷം കോടി രൂപയിലേറെ വരുന്ന ഫണ്ടാണ് ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്.

ആദായ നികുതി നിയമത്തിലെ 80സിസിഡി(1ബി) പ്രകാരം എന്‍പിഎസിന്റെ നികുതി ആനുകൂല്യം ഇരട്ടിയാക്കി ഒരു ലക്ഷം രൂപയാക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. മാത്രമല്ല അന്വിറ്റി വരുമാനം നികുതി രഹിതമാക്കാനും ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന ആന്വിറ്റിക്ക് സ്വീകരിച്ച വര്‍ഷത്തില്‍ നികുതി ബാധകമാണ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com