sections
MORE

2020 ഉം 'സ്വര്‍ണ'വര്‍ഷമാകുമോ?

HIGHLIGHTS
  • ഈ വര്‍ഷം സ്വര്‍ണം നല്‍കിയത് 22 ശതമാനം നേട്ടം
gold-10
SHARE

ഇതര മേഖലകളില്‍ വിശ്വാസ തകര്‍ച്ചയുണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ തേടുന്നത് സ്വാഭാവികമാണ്. ലോകത്ത് പ്രധാന കറന്‍സികള്‍ക്കെല്ലാം പകരക്കാരനായി സ്വര്‍ണം മാറിയത് ഈ വിശ്വാസം കൊണ്ട് മാത്രമാണ്. ഏറ്റവും വേഗത്തില്‍ പണമാക്കി മാറ്റാമെന്നുള്ള ഗുണം മഞ്ഞ ലോഹത്തെ ഓരോ വ്യക്തിയുടെയും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാക്കുന്നു. ഇന്ന് സ്വര്‍ണം വാങ്ങുന്നതിന് പിന്നില്‍ കേവലമായ ആഭരണ ഭ്രമമല്ലാതെ സാമ്പത്തികമായ ലക്ഷ്യങ്ങളുമുണ്ട്.

ഉയര്‍ന്ന ലിക്വിഡിറ്റി

സ്വര്‍ണം ഏത് തരത്തിലുള്ളതാണെങ്കിലും പെട്ടെന്ന് പണമാക്കി മാറ്റാം. ഓഹരി, ഭൂമി, വീട്, മ്യൂച്ചല്‍ ഫണ്ട്, സ്ഥിര നിക്ഷേപം ഇതിനെയെല്ലാം അപേക്ഷിച്ച് സ്വര്‍ണത്തിന് ലിക്വിഡിറ്റി കൂടുതലാണ്. ഇനി ആവശ്യം പോലെ ആഭരണങ്ങളാക്കി മാറ്റാമെന്നുള്ളതും ഇതിന്റെ ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നു.
ഓഹരി, കടപത്രങ്ങള്‍, ക്രൂഡ് ഓയില്‍,കറന്‍സി എന്നിവയെ അപേക്ഷിച്ച് മൂല്യത്തില്‍ സ്ഥിരത നിലനിര്‍ത്തുന്നുവെന്നുള്ളതും സ്വര്‍ണത്തെ ലോക കറന്‍സികളുടെ മറ്റൊരു സാധ്യതയാക്കി മാറ്റി. മുകളില്‍ പറഞ്ഞതെല്ലാം സാമ്പത്തിക രാഷ്ട്രീയ അസ്ഥിരതയില്‍ പെട്ടന്ന് മാറി മറിയുന്നതാണ്. ഇവിടെയും മഞ്ഞലോകം അതിജീവിക്കും. പലപ്പോഴും  ഒരു സുരക്ഷാ തട്ടായി സ്വര്‍ണ നിക്ഷേപങ്ങള്‍ പലപ്പോഴും നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. മറ്റ് നിക്ഷേപങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള തട്ടുകേടുകള്‍ അതിജീവിക്കാനുള്ള നിക്ഷേപം എന്ന നിലയിലാണ് ഈ സുരക്ഷാ തട്ട് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്.

എന്തുകൊണ്ട് സ്വര്‍ണം

ലോക വിപണിയില്‍ സ്വര്‍ണത്തിന് ഈ വര്‍ഷം 16 ശതമാനം നേട്ടമാണുണ്ടായത്. ഇതിന് പ്രധാന കാരണം അമേരിക്കയും ചൈനയും തുടങ്ങി വച്ച 'ചുങ്ക'യുദ്ധമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് 21-22 ശതമാനമായി. രൂപയുടെ ഇടിവും ഇറക്കുമതി തീരുവ ഉയര്‍ത്തിയതുമാണ് കാരണമായത്. ഇത് ഇപ്പോഴും തുടരുകയാണ്. ഇക്കഴിഞ്ഞ ദിവസവും 10 ഗ്രാമിന് 191 രുപ കൂടിയിരുന്നു.

2020 ല്‍ സ്വര്‍ണ വില
2019 ലെ അന്തര്‍ദേശീയ അവസ്ഥയ്ക്ക് കാര്യമായ വ്യത്യാസം ഇല്ല. അമേരിക്കയിലേയും യൂറോ രാജ്യങ്ങളുടെയും രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരത ഉടന്‍ അവസാനിക്കുമെന്ന്് കരുതാനുമാവില്ല. യൂറോ മേഖലയില്‍ രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതത്വം തുടരാനാണ് സാധ്യത. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സ്വാധീനിക്കും.

ഇന്ത്യയിലേക്ക് വന്നാല്‍ നിലവിലെ സാമ്പത്തിക അസ്ഥിരതയില്‍ സ്വര്‍ണം മികച്ച നിക്ഷേപമായി തുടരാനാണ് സാധ്യത. കാരണം നിക്ഷേപ പലിശ ഉടന്‍ ഉയരാനുള്ള ഒരു സാധ്യതയുമില്ല. റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മറ്റ് മേഖലകളിലൊന്നും പെട്ടന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് പ്രതീക്ഷിക്കാനാവില്ല. സാമ്പത്തിക മാന്ദ്യം രാജ്യത്ത് പിടിമുറുക്കുന്നമ്പോള്‍ വര്‍ധിച്ച് വരുന്ന പണപ്പെരുപ്പ നിരക്കും റിസര്‍വ് ബാങ്കിന്  വെല്ലുവിളിയാകുന്നു.  ഒരിക്കലുമുണ്ടാകാത്ത വിധത്തില്‍ വര്‍ധിച്ച് വരുന്ന രാഷ്ട്രീയ അനി്ശ്ചിതത്വം 2020 ലും നിക്ഷേപകര്‍ക്ക് സ്വര്‍ണം പ്രിയപ്പെട്ടതാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA